SignIn
Kerala Kaumudi Online
Monday, 21 September 2026 9.51 PM IST

ഇന്നും നാളെയും അതിശക്തമായ മഴ

rain

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും. തെക്കുപടിഞ്ഞാറൻ കാറ്റിന്റ ശക്തി വർദ്ധിച്ചതിനാലാണിത്. ഇന്നും നാളെയും അതിശക്തമായ മഴ ലഭിക്കും. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് ആഗസ്റ്റ് ഏഴിന് ന്യൂനമർദ്ദമാകാൻ സാദ്ധ്യതയുണ്ട്. എന്നാൽ ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്. വടക്കൻ ജില്ലകളിലാകും മഴ ശക്തമാകുക. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല.

ഓറഞ്ച് അലർട്ട്

ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

യെല്ലോ അലർട്ട്

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEAVY RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA