
കൊച്ചി: മാസപ്പടി ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താത്തതിനെതിരെയുള്ള ഹർജി ഹൈക്കോടതി ഉത്തരവിനായി മാറ്റി. വിജിലൻസ് അന്വേഷണത്തിനു പകരം ക്രൈംബ്രാഞ്ച് എസ്.ഐ.ടിയുടെ പ്രാഥമികാന്വേഷണത്തിന് തീരുമാനിച്ചത് തെറ്റാണെന്നാണ് ഹർജിയിലുള്ളത്. അതേസമയം ഇ.ഡി അന്വേഷണ ഏജൻസിയല്ലെന്ന് പരാമർശിച്ച സർക്കാരിനോട് അത് പൂർണമായും ശരിയല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
ദീപസ്തംഭം മഹാശ്ചര്യം! നമ്മൾക്കും കിട്ടണം പണം! എന്ന് കുഞ്ചൻ നമ്പ്യാർ പാടിയതുപോലെയാണോ കാര്യങ്ങളെന്നും കോടതി വാക്കാൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |