
കൊച്ചി: കരാർ ജീവനക്കാർക്കും ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്‌ക്ക് (ഹിസ്റ്റെറക്ടമി) ശമ്പളത്തോടു കൂടി 45 ദിവസത്തെ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി. സമഗ്ര ശിക്ഷ കേരളയിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ നിഷ ജോസ്,പി.സി. മോളി എന്നിവരുടെ ഹർജിയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്. ശസ്ത്രക്രിയയെത്തുടർന്ന് ഇവർ സമർപ്പിച്ച മെഡിക്കൽ അവധി അപേക്ഷകൾ സർക്കാർ തള്ളിയിരുന്നു. കരാർ ജീവനക്കാർക്ക് പ്രസവാവധിക്ക് അർഹതയുണ്ടെങ്കിലും ഹിസ്റ്റെറക്ടമിക്ക് കെ.എസ്.ആർ ചട്ടം 101എ പ്രകാരമുള്ള ആനുകൂല്യം നൽകാനാവില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ, പ്രസവാവധിയും ഗർഭഛിദ്രത്തെത്തുടർന്നുള്ള അവധിയും അനുവദിക്കുമ്പോൾ സമാന സ്വഭാവമുള്ള ചികിത്സയ്‌ക്ക് അവധി നിഷേധിക്കുന്നത് വിവേചനമാണെന്ന് കോടതി നിരീക്ഷിച്ചു. ഹർജിക്കാർ സമർപ്പിച്ച അവധി അപേക്ഷകൾ നാലു മാസത്തിനകം പരിഗണിച്ച് നടപടി സ്വീകരിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |