
തിരുവനന്തപുരം: പ്രൊഫഷണൽ കോളേജുകളുൾപ്പെടെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഇന്ന് അവധി നൽകി. ലോകകപ്പ് ഫുട്‌ബാൾ ഫൈനൽ മത്സരം ഇന്ന് പുലർച്ചെ നടക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് അവധി നൽകാൻ നിർദ്ദേശിച്ചത്.
ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി കേരള സർവകലാശാല അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാങ്കേതിക സർവകലാശാല ഇന്ന് രാവിലെ നടത്താനിരുന്ന തിയറി പരീക്ഷകൾ ഉച്ചയ്‌ക്ക് 1.30ലേക്ക് മാറ്റി. അതേസമയം മറ്റ് സർവകലാശാലകളിലടക്കം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കായിക പ്രേമികളായ വിദ്യാർത്ഥികളുടെ അഭ്യർത്ഥന കൂടി പരിഗണിച്ചാണ് അവധി പ്രഖ്യാപിച്ചതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |