SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 PM IST

ഹണി ബെഞ്ചമിൻ കൊല്ലം മേയർ, എസ്. ജയൻ ഡെപ്യൂട്ടി മേയർ

mayor

കൊല്ലം: സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഹണി ബെഞ്ചമിനെ കൊല്ലം കോർപ്പറേഷൻ മേയറായി തിരഞ്ഞെടുത്തു. സി.പി.എം അഞ്ചാലുംമൂട് ഏരിയാ കമ്മിറ്റിയംഗം എസ്.ജയനാണ് ഡെപ്യൂട്ടി മേയർ. ഇടതുമുന്നണി ധാരണപ്രകാരം സി.പി.എമ്മിലെ പ്രസന്ന ഏണസ്റ്റ് മേയർ സ്ഥാനവും സി.പി.ഐയിലെ കൊല്ലം മധു ഡെപ്യൂട്ടി മേയർ സ്ഥാനവും രാജിവച്ചതിനെ തുടർന്നാണിത്.

55 അംഗ കൗൺസിലിൽ എൽ.ഡി.എഫിന്റെ 38 അംഗങ്ങളിൽ 37പേരുടെ വോട്ടും ഇരുവർക്കും ലഭിച്ചു. നീരാവിലിൽ നിന്നുള്ള എൽ.ഡി.എഫ് കൗൺസിലർ ശസ്ത്രക്രിയയെ തുടർന്ന് അവധി അപേക്ഷ നൽകിയിരുന്നു. യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസിലെ എം.സുമിക്കും ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി ആർ.എസ്.പിയിലെ എം.പുഷ്പാംഗദനും എട്ട് വോട്ടുവീതം ലഭിച്ചു. യു.ഡി.എഫിലെ പത്ത് കൗൺസിലർമാരിൽ രണ്ടുപേർ അവധി അപേക്ഷ നൽകിയിരുന്നു. ബി.ജെ.പിയുടെ ആറ് കൗൺസിലർമാരിൽ അഞ്ചുപേരും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഒരാൾ എത്തിയില്ല. കളക്ടർ എൻ.ദേവിദാസ് വരണാധികാരിയായിരുന്നു.

ഹണി ബെഞ്ചമിന്

മൂന്നാം ഊഴം

ഹ​ണി​ ​ബെ​ഞ്ച​മി​ൻ​ ​മൂ​ന്നാം​ ​ത​വ​ണ​യാ​ണ് ​കൊ​ല്ലം​ ​മേ​യ​റാ​കു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​ര​ണ്ട് ​ഭ​ര​ണ​സ​മി​തി​ക​ളു​ടെ​ ​അ​വ​സാ​ന​ ​ഒ​രു​വ​ർ​ഷ​ക്കാ​ലം​ ​മേ​യ​റാ​യി​രു​ന്നു.​ ​വ​ട​ക്കും​ഭാ​ഗം​ ​ഡി​വി​ഷ​നി​ൽ​ ​നി​ന്നു​ള്ള​ ​കൗ​ൺ​സി​ല​റാ​ണ്.​ ​മ​ഹി​ളാ​സം​ഘം​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റാ​ണ്.​ ​ആ​ശ്രാ​മം​ ​സാ​ന്ദ്ര​ ​ഡെ​യി​ലി​ലാ​ണ് ​താ​മ​സം.​ ​ഭ​ർ​ത്താ​വ്:​ ​ആ​ർ.​എം.​എ​സ് ​റി​ട്ട.​ ​ജീ​വ​ന​ക്കാ​ര​ൻ​ ​ജെ.​ബെ​ഞ്ച​മി​ൻ.​ ​മ​ക്ക​ൾ​:​ ​ഡോ.​ഹാ​മി​ൻ.​ജെ.​ബെ​ഞ്ച​മി​ൻ,​ ​സാ​ന്ദ്ര.​ജെ.​ബെ​ഞ്ച​മി​ൻ.
വള്ളി​ക്കീഴ് ഡി​വി​ഷനി​ൽ ​ ​നി​ന്നു​ള്ള​ ​കൗ​ൺ​സി​ല​റാ​യ​ ​എ​സ്.​ജ​യ​ൻ​ ​ക്ഷേ​മ​കാ​ര്യ​ ​സ്ഥി​രം​സ​മി​തി​ ​അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.​ ​മൂ​ന്നാം​ ​ത​വ​ണ​യാ​ണ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കൗ​ൺ​സി​ല​റാ​യ​ത്.​ ​സി.​ഐ.​ടി.​യു​ ​അ​ഞ്ചാ​ലും​മൂ​ട് ​ഏ​രി​യ​ ​സെ​ക്ര​ട്ട​റി​യാ​ണ്.​ ​അ​ഞ്ചാ​ലും​മൂ​ട് ​ജ​യ​ൻ​ ​നി​വാ​സി​ൽ​ ​താ​മ​സം.​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​ജീ​വ​ന​ക്കാ​രി​ ​ഷീ​ജ​യാ​ണ് ​ഭാ​ര്യ.​ ​മ​ക​ൾ​:​ ​ദേ​വപ്രി​യ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HONEY BENJAMIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA