SignIn
Kerala Kaumudi Online
Friday, 23 October 2026 6.37 PM IST

ഹണി റോസിന്റെ പരാതിയിൽ ചെമ്മണ്ണൂരിനെതിരെ കേസെടുത്തു

k

കൊച്ചി: സ്ത്രീത്വത്തെ അപമാനിക്കുംവിധം സമൂഹ മാദ്ധ്യമങ്ങളിലൂടെയും മറ്റും അധിക്ഷേപിച്ചെന്ന് ആരോപിച്ച് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നേരിട്ടെത്തിയ നടി, അസി. പൊലീസ് കമ്മിഷണർ കെ. ജയകുമാറിനാണ് പരാതി നൽകിയത്. പരാതി നൽകിയതായി ഇൻസ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്.

ഞായറാഴ്ചയാണ് ഒരാൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ ദ്വയാർത്ഥ പ്രയോഗം നടത്തി അപമാനിക്കുന്നതായി ആരോപിച്ച് ഹണി റോസ് രംഗത്തുവന്നത്. പേര് പറയാതെയാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ആദ്യ കുറിപ്പിട്ടത്. ഇതിന് താഴെ സൈബർ ആക്രമണമുണ്ടായി. തുടർന്ന് ഹണി റോസ് നൽകിയ പരാതിയിൽ 30 പേർക്കെതിരെ കേസെടുക്കുകയും കുമ്പളങ്ങി സ്വദേശിയായ 60കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം, ദ്വയാർത്ഥ പ്രയോഗമോ ദുരുദ്ദേശ്യപരമായ സംസാരമോ ഉണ്ടായിട്ടില്ലെന്നും സാമൂഹ്യമാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും ബോബി ചെമ്മണൂർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HONEY ROSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA