SignIn
Kerala Kaumudi Online
Monday, 24 August 2026 1.25 AM IST

കസ്റ്റഡി മർദ്ദനം: ഐ.എഫ്.എസ് ദമ്പതികളെ പ്രോസിക്യൂട്ട് ചെയ്യാം

1

തിരുവനന്തപുരം: ഇടമലയാർ ആനവേട്ട കസ്റ്റഡി മർദ്ദന കേസിൽ ഐ.എഫ്.എസ് ദമ്പതികളെ പ്രോസിക്യൂട്ട് ചെയ്യാൻ കോടതി ഉത്തരവ്. ഐ.എഫ്.എസ് ഉദ്യോഗസ്ഥരായ ടി.ഉമ, ഭർത്താവ് ആർ.കമലഹാർ എന്നിവർ ഉൾപ്പെടെ എട്ടു പേരെയാണ് പ്രോസിക്യൂട്ട് ചെയ്യാൻ തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. സംഭവം നടന്ന് 11 വർഷത്തിന് ശേഷമാണിത്. ആനവേട്ടക്കേസിലും ആനക്കൊമ്പ് കടത്തുകേസിലും പ്രതിയായിരുന്ന അജി ബ്രൈറ്റിന്റെ പരാതിയിലാണ് നടപടി. തിരുവനന്തപുരം വഴുതക്കാട്ടുള്ള വനംവകുപ്പ് ആസ്ഥാനത്ത് വച്ച് 2015ലാണ് അജി ബ്രൈറ്റ് ക്രൂരമായ മർദ്ദനത്തിനിരയായത്. നിലവിൽ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. മൂന്നാം മുറ ചോദ്യം ചെയ്യലിൽ അജിക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതായി പരാതി ഉയർന്നിരുന്നു. ഗുരുതരമായി പരിക്കേൽപ്പിച്ചതിന് ഐ.എഫ്.എസ് ദമ്പതികൾക്കും മറ്റ് 10 വനംവകുപ്പ് ജീവനക്കാർക്കുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IFS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA