
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ഗവേണിംഗ് ബോഡിയും പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി അദ്ധ്യക്ഷനും പ്രിൻസിപ്പൽ സെക്രട്ടറി ഉപാദ്ധ്യക്ഷനുമാണ്. ധനകാര്യ സെക്രട്ടറി, സാങ്കേതിക- കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർമാർ, സാങ്കേതിക യൂണി. വി.സി, ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ എന്നിവർ അംഗങ്ങളുമാണ്. ഗവേണിംഗ് ബോഡിയിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി അദ്ധ്യക്ഷനും ചീഫ്സെക്രട്ടറി വൈസ് ചെയർമാനുമാണ്. ടെക്‌നോപാർക്ക് സി.ഇ.ഒ, വി.എസ്.എസ്.സി ഡയറക്ടർ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ഡയറക്ടർ, കേരള സർവകലാശാല വി.സി എന്നിവരടക്കം 23 അംഗങ്ങളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |