SignIn
Kerala Kaumudi Online
Monday, 13 July 2026 1.47 AM IST

സമാനതകളില്ലാത്ത പ്രതിഭ: ഇളയരാജ

ilayaraja

ചെന്നൈ: ഇന്ത്യൻ സംഗീതരംഗത്ത് സമാനതകളില്ലാത്ത പ്രതിഭയാണ് എസ്. ജാനകിയെന്ന് ഇളയരാജ. അവർ മറ്റാരെക്കാളും പിന്നിലായിരുന്നില്ലെന്നും എസ്.ജാനകിയെ അനുസ്മരിച്ചുകൊണ്ട് സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

''വ്യക്തിജീവിതത്തിൽ നിരവധി ദുഃഖങ്ങളും സഹിക്കാനാവാത്ത വേദന നിറഞ്ഞ സംഭവങ്ങളും അവർ അനുഭവിച്ചു. ലോകമെമ്പാടുമുള്ള സംഗീത ലോകത്തിലെ നിരവധി സംഗീത സംവിധായകരുടെയും പ്രതിഭകളുടെയും വ്യക്തിജീവിതങ്ങൾ പലപ്പോഴും വളരെ ദുഃഖകരമായിരുന്നു. ജാനകിയമ്മയും ഒരുപാട് സഹിച്ചു. എന്നാൽ ഓരോ ഗാനത്തിലൂടെയും അവർ വീണ്ടും വീണ്ടും മികവ് തെളിയിച്ചു. അവർ മറ്റാർക്കും പിന്നിലായിരുന്നില്ല. അവരുടെ കഠിനാധ്വാനം എന്റെ കഠിനാധ്വാനത്തിന് തുല്യമായിരുന്നു, ഒരുപക്ഷേ അതിലും വലുതായിരുന്നു.'' അദ്ദേഹം വിതുമ്പലോടെ പറഞ്ഞു.

സംഗീതപ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത കൂട്ടുകെട്ടാണ് ഇളയരാജയും എസ്. ജാനകിയും. ഗംഭീരമായ മെലഡികളുൾപ്പെടെ നിരവധി ഗാനങ്ങൾ ഇവരൊന്നിച്ച് സൃഷ്ടിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ILAYARAJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA