SignIn
Kerala Kaumudi Online
Friday, 14 August 2026 8.07 PM IST

സ്വാതന്ത്ര്യദിനാഘോഷം : സ്കൂളുകളിൽ വന്ദേമാതരം ആലപിക്കാൻ നി‌ർദ്ദേശമില്ല,​ ദേശീയഗാനം ആലപിക്കണമെന്ന് സർക്കുലർ

READ ENGLISH VERSION
inmdependence-day-
INDEPENDENCE DAY

തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ വന്ദേമാതരം ആലപിക്കണമെന്ന് നിർദ്ദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിൽ സ്കൂളുകളിൽ ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് നിർ‌ദ്ദേശമുള്ളത്. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെയാണ് സ്കൂളുകളിലും ഇത് പാലിക്കേണ്ടി വരുമെന്ന് അഭ്യൂഹമുണ്ടായത്.

ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും ദേശീയ പതാക ഉയർത്തുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന ആവശ്യവും സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രോട്ടോക്കോൾ ഓഫീസറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറത്തിറക്കിയത്

അതേസമയം ചീഫ് സെക്രട്ടറിയുടെ സർക്കുലറിലൂടെ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം കൈമാറുക മാത്രമാണ് ഉണ്ടായത് എന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരിന് ഇത്തരം നിലപാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDEPENDENCE DAY, VANDE MATARAM, NATIONAL ANTHEM, SCHOOL CIRCULAR, INDEPENDENCE DAY KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA