SignIn
Kerala Kaumudi Online
Friday, 23 October 2026 7.27 PM IST

ഐ.ഐ.ടി ബോംബെ സമ്മർ ഇന്റേൺഷിപ്

d

ഡോ.ടി.പി. സേതുമാധവൻ

മേയ് 15മുതൽ ജൂലായ് 15വരെ നടത്തുന്ന ഐ.ഐ.ടി ബോംബെ സമ്മർ ഇന്റേൺഷിപ് പ്രോഗ്രാമിന് 20 വരെ അപേക്ഷിക്കാം. സൈബർ സെക്യൂരിറ്റി, പ്രൈവസി ക്രിപ്റ്റോഗ്രാഫി, ഡിജിറ്റൽ ട്രസ്റ്റ് എന്നിവയിലാണ് ഇന്റേൺഷിപ്. പ്രതിമാസം 8000-12000 രൂപ വരെ സ്റ്റൈപൻഡ് ലഭിക്കും. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിൽ രണ്ടാം വർഷ ബിരുദത്തിനു പഠിക്കുന്നവർക്ക് അപേക്ഷിക്കാം. ട്രസ്റ്റ് ലാബാണ് ഇന്റേൺഷിപ് നടപ്പിലാക്കുന്നത്. ഇ-മെയിൽ contact@ talentd.in.

മണിപ്പാൽ യൂണിവേഴ്‌സിറ്റി പാരാമെഡിക്കൽ

മണിപ്പാൽ അക്കാഡമി ഒഫ് ഹയർ എഡ്യൂക്കേഷനിൽ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ബിരുദ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. ബാച്ച്ലർ ഒഫ് ഫിസിയോതെറാപ്പി, ക്ലിനിക്കൽ ന്യൂട്രിഷൻ & ഡയറ്റെറ്റിക്‌സ്, ഒക്യുപേഷണൽ തെറാപ്പി, ക്ലിനിക്കൽ സൈക്കോളജി, ഒപ്‌റ്റോമെട്രി, ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മന്റ്, കാർഡിയോ വാസ്‌ക്കുലർ ടെക്‌നോളജി, റെസ്പിറേറ്ററി തെറാപ്പി, റീനൽ റീപ്ലേസ്‌മെന്റ് തെറാപ്പി & ഡയാലിസിസ്, റേഡിയോതെറാപ്പി, Exercise & sports, prosthetics & orthotics, perfusion technology, neuroscience, അനസ്ത്യേഷ്യ & ഓപ്പറേഷൻ തീയറ്റർ, എമർജൻസി മെഡിക്കൽ ടെക്‌നോളജി കോഴ്‌സ് എന്നിവയ്ക്ക് പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 3-4 വർഷം വരെയുള്ള ബി.എസ്‌സി പ്രോഗ്രാമാണിത്. മണിപ്പാൽ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. 50ശതമാനം വെയ്റ്റേജ് പ്ലസ് ടു മാർക്കിനും 50ശതമാനം പ്രവേശന പരീക്ഷാ മാർക്കിനും നൽകും. www.manipal.edu

കാർഷിക ബിരുദധാരികൾക്ക് വിദേശ ഉപരിപഠനം

കാർഷിക ബിരുദധാരികൾക്ക് അമേരിക്ക, യു.കെ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലൻഡ്, നെതർലൻഡ്‌സ്, ബെൽജിയം, ഡെൻമാർക്ക്, സ്വീഡൻ, അയർലണ്ട്, സ്വിറ്റ്‌സർലൻഡ്, നോർവെ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഉപരിപഠന സാദ്ധ്യതകളുണ്ട്. ഫുഡ് സയൻസ്, അനിമൽ സയൻസ്, അഗ്രോ എക്കോളജി, സുസ്ഥിര കൃഷി എന്നിവയിലാണ് ഉപരിപഠനം. വാഗണിങ്കെൻ, യൂണിവേഴ്‌സിറ്റി ഒഫ് കാലിഫോർണിയ, യു.സി ഡേവിസ്, കോർണെൽ, റോയൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി, ലീഡ്‌സ്, നോട്ടിംഗ്ഹാം, ക്യുൻസ് ലാൻഡ്, യൂണിവേഴ്‌സിറ്റി ഒഫ് മെൽബൺ, ഗ്വേൽഫ്, ആൽബെർട്ട, ഡബ്ലിൻ, സ്വീഡിഷ് യൂണിവേഴ്‌സിറ്റി, കോപ്പൻഹേഗൻ, സൂറിച്ച്, ബേൺ യൂണിവേഴ്‌സിറ്റികളിൽ മികച്ച കാർഷിക കോഴ്‌സുകളുണ്ട്. എൻവിറോണ്മെന്റൽ സയൻസ്, ഇക്കണോമിക്‌സ്, ബിസിനസ് & മാനേജ്മന്റ് എന്നിവയിലും സാദ്ധ്യതകളേറെ. ഫുൾബ്രൈറ്റ്,ഡാഡ് ജർമ്മനി,ഐ.സി.എ.ആർ ഇന്റർനാഷണൽ ഫെലോഷിപ്,എറാസ്മസ് മുണ്ടസ്,കോമൺ വെൽത്ത് സ്‌കോളർഷിപ്,ഫെലിക്‌സ്,ഡി.എഫ്.ഐ.ഡി തുടങ്ങി നിരവധി സ്‌കോളർഷിപ്/ഫെലോഷിപ് പ്രോഗ്രാമുകളുണ്ട്.

പ്രവേശനത്തിനായി അമേരിക്കൻ സർവകലാശാലകളിൽ ടോഫെൽ, ജി.ആർ.ഇ സ്‌കോറുകളും, മറ്റുരാജ്യങ്ങളിൽ IELTS, യൂറോപ്യൻ രാജ്യങ്ങളിൽ അതാത് രാജ്യങ്ങളിലെ ഭാഷപ്രാവീണ്യവുമാവശ്യമാണ്. കാർഷിക ബിരുദധാരികൾക്കു ഗ്രാജുവേറ്റ് പ്രോഗ്രാമിനോ, നേരിട്ട് ഡോക്ടറൽ പ്രോഗ്രാമിനോ ചേരാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA