SignIn
Kerala Kaumudi Online
Sunday, 26 July 2026 8.43 AM IST

സ്കോൾ കേരള പരീക്ഷാഫലം

a

തിരുവനന്തപുരം : സ്‌കോൾ കേരള ഡപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്സ് യോഗ കോഴ്സ് രണ്ടാം ബാച്ചിന്റെ 2025 ഡിസംബറിൽ നടത്തിയ പരീക്ഷയുടെയും സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. സംസ്ഥാനത്താകെ പരീക്ഷ എഴുതിയ 251 വിദ്യാർത്ഥികളിൽ 243 പേർ നിശ്ചിത യോഗ്യത നേടി. വിജയശതമാനം 96.81. 16 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. പരീക്ഷാ ഫലം www.scolekerala.org ലഭ്യമാണ്.

ഉത്തരക്കടലാസ് പുനർമൂല്യനിർണയം/സ്‌ക്രൂട്ടിണി/ഫോട്ടോകോപ്പി എന്നിവയ്ക്ക് ഈമാസം 16 മുതൽ 27 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോറം വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ഒരു പേപ്പറിന് 500 രൂപയും, സ്‌കൂട്ടിണി ഒരു പേപ്പറിന് 200 രൂപയും, ഫോട്ടോ കോപ്പിയ്ക്ക് ഒരു പേപ്പറിന് 250 രൂപയുമാണ് ഫീസ്. ഫീസ് ഓൺലൈനായി അടയ്ക്കാം. ഫീസ് അടച്ച ചെലാൻ, മാർക്ക് ലിസ്റ്റിന്റെ പകർപ്പ് ഉൾപ്പെടെ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രം പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തൽ സഹിതം സെക്രട്ടറി, ബോർഡ് ഓഫ് യോഗ പരീക്ഷ, സ്‌കോൾകേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം12 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA