SignIn
Kerala Kaumudi Online
Sunday, 27 September 2026 1.53 AM IST

അറിയിപ്പുകൾ

1

പരീക്ഷാഫലം

കേരള സർവകലാശാല ഒന്നാം സെമസ്​റ്റർ എം.എസ്‌സി ബോട്ടണി (ജനുവരിയിൽ നടന്നത്), നാലാം സെമസ്​റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷ, മൂന്നാം സെമസ്​റ്റർ എം.എസ്‌സി സ്​റ്റാ​റ്റിസ്​റ്റിക്സ് പരീക്ഷ (ഡിസംബറിൽ ) എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. നവംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌സി ബോട്ടണി പരീക്ഷയുടെ ഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

30 മുതൽ നടത്തുന്ന ആറാം സെമസ്​റ്റർ ബി.എസ്‌സി പരീക്ഷയ്ക്ക് ചാത്തന്നൂർ ആർ. ശങ്കർ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവർ അവിടെ നിന്ന് ഹാൾ ടിക്ക​റ്റ് വാങ്ങി ചാത്തന്നൂർ എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പരീക്ഷ എഴുതണം.
ജൂലായിലെ രണ്ടാം സെമസ്​റ്റർ എം.എ മ്യൂസിക് (മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കൽ 28 മുതൽ ഒക്ടോബർ ഒന്ന് വരെ നടത്തും. രണ്ടാം സെമസ്​റ്റർ എം.എസ്‌സി സുവോളജി (ന്യൂജെൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 30ന് അതത് കോളേജുകളിൽ നടക്കും.

 ടൈംടേബിൾ

ഒക്ടോബർ 5ന് ആരംഭിക്കുന്ന നാലാം സെമസ്​റ്റർ എം.ബി.എ ട്രാവൽ ആൻഡ് ടൂറിസം, ഡിസാസ്​റ്റർ മാനേജ്‌മെന്റ് പരീക്ഷ, രണ്ടാം സെമസ്​റ്റർ എം.എസ്‌സി ബോട്ടണി പരീക്ഷയുടെ പ്രാക്ടിക്കൽ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ വിഭാഗം ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്​റ്റർ ബി.എ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി ഒക്ടോബർ 6 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഹാജരാകണം.

 കേ​ര​ള​ ​യൂ​ണി.​ ​സെ​ന​റ്റ് ​തി​ങ്ക​ളാ​ഴ്ച

സ​ർ​വ​ക​ലാ​ശാ​ല​ ​സെ​ന​റ്റ് ​യോ​ഗം​ ​തി​ങ്ക​ളാ​ഴ്ച​ ​ചേ​രും.​ ​ഏ​റെ​ക്കാ​ല​ത്തി​ന് ​ശേ​ഷ​മാ​ണ് ​സെ​ന​റ്റി​ന്റെ​ ​പൂ​ർ​ണ​യോ​ഗം​ ​ചേ​രു​ന്ന​ത്.​ ​ബി​രു​ദം​ ​അം​ഗീ​ക​രി​ക്ക​ൽ,​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​നം,​ ​എ.​കെ.​ജി​ ​സെ​ന്റ​റു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഭൂ​മി​യി​ട​പാ​ട് ​അ​ട​ക്കം​ ​വി​ഷ​യ​ങ്ങ​ൾ​ ​പ​രി​ഗ​ണി​ക്കും.​ ​രാ​വി​ലെ​ 8.30​ന് ​വി​ദ്യാ​ർ​ത്ഥി​ ​പ്ര​തി​നി​ധി​യു​ടെ​യും​ ​കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​പ്ര​തി​നി​ധി​യു​ടെ​യും​ ​തി​ര​ഞ്ഞെ​ടു​പ്പി​നു​ ​ശേ​ഷ​മാ​യി​രി​ക്കും​ ​സെ​ന​റ്റ് ​യോ​ഗം​ 10​ന് ​ചേ​രു​ക.

 എം.​ഫാം​ ​അ​ലോ​ട്ട്മെ​ന്റ്


തി​രു​വ​ന​ന്ത​പു​രം​:​ ​എം.​ഫാം​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​മോ​പ്പ് ​അ​പ്പ് ​അ​ലോ​ട്ട്‌​മെ​ന്റി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ 28​ന് ​ഉ​ച്ച​യ്ക്ക് ​ഒ​ന്നു​വ​രെ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​-2332120,​ 2338487.

 എം.​ജിയിൽ​ ​സി​ൻ​ഡി​ക്കേ​റ്റ്അം​ഗ​ങ്ങ​ളു​ടെ​ ​പ്ര​തി​ഫ​ലം​ ​ര​ണ്ടി​ര​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​സി​ൻ​ഡി​ക്കേ​റ്റം​ഗ​ങ്ങ​ളു​ടെ​ ​പ്ര​തി​ഫ​ലം​ ​ഒ​രു​ ​സി​റ്റിം​ഗി​ന് 3000​രൂ​പ​യാ​യി​ ​വ​ർ​ദ്ധി​പ്പി​ച്ചു.​ ​നി​ല​വി​ൽ​ ​ആ​യി​രം​ ​രൂ​പ​യാ​ണ്.​ ​കേ​ര​ള​യി​ൽ​ 750,​ ​ക​ണ്ണൂ​രി​ൽ​ 600,​ ​കാ​ലി​ക്ക​റ്റി​ൽ​ 1250​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​സി​ൻ​ഡി​ക്കേ​റ്റം​ഗ​ങ്ങ​ളു​ടെ​ ​പ്ര​തി​ഫ​ലം.​ ​സി​ൻ​ഡി​ക്കേ​റ്റ് ​യോ​ഗ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ ​പു​റ​മെ​ ​വി​വി​ധ​ ​ഉ​പ​സ​മി​തി​ ​സി​റ്റിം​ഗു​ക​ൾ​ക്കും​ ​ഈ​ ​തു​ക​ ​ല​ഭി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA