SignIn
Kerala Kaumudi Online
Monday, 28 September 2026 3.01 AM IST

17കാരന്റെ തിരോധാനം: എസ്.ഐ.ടി അന്വേഷിക്കും

1

കണ്ണൂർ: കരിയാട് പുളിയനമ്പ്രത്തുനിന്ന് കാണാതായ പ്ലസ്ടു വിദ്യാർത്ഥി ശിവസൂര്യയുടെ (17) തിരോധാനക്കേസ് ക്രൈംബ്രാഞ്ച് എസ്.ഐ.ടി അന്വേഷിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇതുസംബന്ധിച്ച നിർദ്ദേശം എ.ഡി.ജി.പിക്ക് നൽകി. ഇന്നലെ രാവിലെ കുട്ടിയുടെ ബന്ധുക്കളും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും പെരിങ്ങാടിയിൽ വച്ച് ആഭ്യന്തര മന്ത്രിയെ നേരിൽക്കണ്ട് നിവേദനം നൽകിയിരുന്നു.

ആഗസ്റ്റ് 8നാണ് വീട്ടുകാർ മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിനെത്തുടർന്ന് കാശിയിലേക്ക് പോകുന്നുവെന്ന് കത്തെഴുതി വച്ച് കുട്ടി വീടുവിട്ടിറങ്ങിയത്. പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ചിരുന്നു ശിവസൂര്യ. അമ്പലങ്ങളിൽ പോകുന്ന ആളോ ഭക്തനോ അല്ലാത്ത കുട്ടി ആരുടെയെങ്കിലും ബാഹ്യപ്രേരണ മൂലമായിരിക്കാം നാടുവിട്ടതെന്ന് ബന്ധുവായ ബബിജ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INVEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA