SignIn
Kerala Kaumudi Online
Monday, 05 October 2026 1.14 AM IST

ഇസ്രയേൽ ദീപം തെളിക്കാൻ സ്മിത്,​ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മോദിക്കും ക്ഷണം

sumit

ടെൽഅവീവ്: ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനത്തിൽ പരമ്പരാഗത ദീപം തെളിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ധീരനായകനായ പൈലറ്റ് സ്മിത് മച്ചാറും ചേർന്നാവും. മേയ് പതിനൊന്നിന് ജെറുസലേമിലെ ഹെർസൽ പർവതത്തിലാണ് ചടങ്ങ് നടക്കുന്നത്. ഫ്ലൈ ദുബായ് വിമാനത്തെ ദുരന്തത്തിൽ നിന്ന് രക്ഷിച്ച ഇന്ത്യക്കാരനായ സ്മിത് മച്ചാറിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം അതിന് അവസരം ലഭിക്കുന്നത് അപൂർവ മുഹൂർത്തമായി മാറും.

ദുബായ്- ടെൽ അവീവ് ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ഭീകരാക്രമണ ശ്രമത്തെ ധീരമായി ചെറുത്ത സ്മിതിനെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോണിൽ നേരിട്ട് വിളിച്ച് ക്ഷണിക്കുകയായിരുന്നു. പരമോന്നത ബഹുമതി എന്ന നിലയ്ക്കാണ് ഇസ്രയേൽ ഇതിന് അവസരം ഒരുക്കുന്നത്. പന്ത്രണ്ട് വ്യക്തികളെയാണ് തിരഞ്ഞെടുക്കുന്നത്.

സംഭവിച്ച കാര്യങ്ങൾ അബുദാബിയിലെ ആശുപത്രി കിടക്കയിൽ നിന്ന് സ്മിത് നെതന്യാഹുവിനോട് വിവരിച്ചു.

പ്രാർത്ഥിക്കാൻ പോയ

സഹപൈലറ്റ് ആക്രമിച്ചു

 പ്രാർത്ഥിക്കാൻ സീറ്റിന് പിന്നിലേക്ക് പോയ സഹപൈലറ്റ് തലയ്ക്ക് പിന്നിൽ പ്രഹരിച്ചെന്ന് സ്മിത് നെതന്യാഹുവിനോട് വെളിപ്പെടുത്തി

 കണ്ണിൽ ഇരുട്ടു കയറി. വിമാനം താഴേക്ക് പതിക്കാൻ തുടങ്ങി. ഓർമ്മ മറയുംമുമ്പേ, കോക്ക്പിറ്റിന്റെ വാതിൽ തുറന്നെങ്കിലും അയാൾ തള്ളിമാ​റ്റി വാതിൽ അടച്ചു

 യാത്രക്കാർ നിലവിളിക്കുന്നത് കേട്ടു. അയാൾ വീണ്ടും ആക്രമിച്ചതോടെ നിലത്ത് വീണെങ്കിലും സർവശക്തിയുമെടുത്ത് വാതിലിന്റെ അടുത്തെത്തി നോബ് തിരിച്ചു. അതോടെ യാത്രക്കാർ ഉള്ളിലേക്ക് കടന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ISREAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA