SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

ഉപഗ്രഹത്തിന് തകരാർ, നാവിഗേഷനെ ബാധിക്കും

p

ന്യൂഡൽഹി: ഇന്ത്യയുടെ സ്വന്തം ഗതിനിർണയ സംവിധാനമായ നാവിക് (നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ) സേവനങ്ങൾക്കായി ഉപയോഗിക്കുന്ന നാല് ഐ.ആർ.എൻ.എസ്.എസ് ഉപഗ്രഹങ്ങളിലൊന്ന് തകരാറിലായി. 2016 മാർച്ച് 10നാണ് വിക്ഷേപിച്ചത്. പത്ത് വർഷമായിരുന്നു ആയുസ്.

പൊതുജനങ്ങൾക്കും റെയിൽവേ, സൈന്യം എന്നിവയ്‌ക്കുമുള്ള നാവിഗേഷൻ സേവനങ്ങൾ ലഭിക്കാൻ നാല് ഉപഗ്രഹങ്ങളും പ്രവർത്തിക്കേണ്ടതുണ്ട്. ഐ.ആർ.എൻ.എസ്.എസ് ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് ട്രെയിനുകളുടെ സ്ഥാനം തത്സമയം അറിയാനാകുക. ഏകദേശം 8,700 ട്രെയിനുകളിൽ നാവിക് സംവിധാനമുണ്ട്.

അതേസമയം, തകരാർ സാമൂഹ്യ ആപ്ലിക്കേഷനുകൾക്കുള്ള വൺ-വേ ബ്രോഡ്കാസ്റ്റ് മെസേജിംഗ് സേവനങ്ങളെ ബാധിക്കില്ലെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

ആറ്റോമിക് ക്ലോക്ക് തകരാറിലായതിനെ തുടർന്നാണ് പ്രവർത്തനം നിലച്ചത്. ഉപഗ്രഹിലെ മറ്റ് രണ്ട് ആറ്റോമിക് ക്ലോക്കുകൾ നേരത്തെ തകരാറിലായിരുന്നു. നാവിക് സിസ്റ്റത്തിനായി ഐ.എസ്.ആർ.ഒ 2013 ജൂലായ് മുതൽ വിക്ഷേപിച്ച 11 ഉപഗ്രഹങ്ങളിൽ ആറും ആറ്റോമിക് ക്ലോക്കുകളുടെ തകരാറുമൂലം പരാജയപ്പെട്ടിരുന്നു. ഒന്ന് ഡീകമ്മീഷൻ ചെയ്തു. ഐ.ആർ.എൻ.എസ്.എസ് 1-ബി, ഐ.ആർ.എൻ.എസ്.എസ്1-എൽ, ഐ.ആർ.എൻ.എസ്.എസ്1-ജെ എന്നിവയാണ് പ്രവർത്തിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ISRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA