SignIn
Kerala Kaumudi Online
Friday, 17 July 2026 3.46 AM IST

ജയിൽ സൗകര്യം: മേൽനോട്ട സമിതിയായി

a

കൊച്ചി: ജയിലിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രീംകോടതി നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനതല മേൽനോട്ട സമിതി രൂപീകരിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സമിതി ചെയർമാൻ പദവി ഏറ്റെടുക്കാൻ റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആർ. നാരായണ പിഷാരടി തയ്യാറാണെന്നും അറിയിച്ചു. രണ്ടാഴ്ചയ്‌ക്കുള്ളിൽ സമിതിക്ക് എറണാകുളത്ത് ഓഫീസടക്കം ഒരുക്കാൻ ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത ഹർജിയാണ് പരിഗണനയിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA