
തിരുവനന്തപുരം: റിമാൻഡ് തടവുകാരെ കോടതിയിൽ ഹാജരാക്കുന്നതിന് ജയിലുകളിലും കോടതികളിലും പോർട്ടബിൾ വീഡിയോ കോൺഫറൻസിംഗ് സംവിധാനം
വാങ്ങാൻ ആഭ്യന്തരവകുപ്പ് അനുമതി നൽകി. 58ജയിലുകളെയും 71 കോടതികളെയും ബന്ധിപ്പിച്ചാണ് വീഡിയോ കോൺഫറൻസിംഗ് സംവിധാനം വരുന്നത്. 9.98കോടിയാണ് ചെലവ്. രണ്ടു കോടി കേന്ദ്രഫണ്ട് ചെലവിട്ട് നേരത്തേ 28ജയിലുകളിൽ വീഡിയോ കോൺഫറൻസിംഗിനായി ഉപകരണങ്ങൾ വാങ്ങിയിരുന്നു. കെൽട്രോണിന്റെ എസ്റ്റിമേറ്റ് അംഗീകരിച്ചാണ് ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി മിൻഹാജ് അലത്തിന്റെ ഉത്തരവ്. ഈ സംവിധാനം വരുന്നതോടെ തടവുകാരെ നേരിട്ട് കോടതിയിലെത്തിക്കേണ്ടിവരില്ല. എസ്കോർട്ട് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ആയിരത്തിലേറെ പൊലീസുകാരെ മറ്റ് ഡ്യൂട്ടികൾക്ക് നിയോഗിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |