SignIn
Kerala Kaumudi Online
Wednesday, 15 July 2026 2.58 AM IST

ബ്രഹ്മദത്തനെ എതിർക്കില്ല: കെ.ജയകുമാർ 

1

തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവരരുടെ മകൻ ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കുന്നതിൽ എതിർപ്പില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. ഹൈക്കോടതിയുടെ അനുമതിയോടെയാകും തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്ത്രി കണ്ഠരര് രാജീവരരാണ് ഇത്തവണ ശബരിമല തന്ത്രിയുടെ ചുമതല വഹിക്കേണ്ടത്. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ അദ്ദേഹത്തിന് വരാൻ സാധിക്കുന്നില്ലെന്ന് അറിയിച്ചു. തന്റെ മകന് ആ അവകാശം നൽകണമെന്നാണ് ബോർഡിന് കത്ത് തന്നിട്ടുള്ളത്. ഈ ആവശ്യം അംഗീകരിക്കാൻ ബോർഡിന് ബുദ്ധിമുട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAYAKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA