SignIn
Kerala Kaumudi Online
Wednesday, 09 September 2026 5.33 PM IST

മന്ത്രിയുമായി ഭിന്നതയില്ല,​ കാലാവധി പൂർത്തിയാക്കുമെന്ന് കെ. ജയകുമാർ 

1

തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ. മുരളീധരനുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് രാജിക്ക് ഒരുങ്ങുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയുമായി അഭിപ്രായ വ്യത്യാസമില്ല. പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ല. മന്ത്രിക്ക് മാത്രമായി ശബരിമലയിൽ ഗാർഡിനെ നിയമിച്ചത് ദേവസ്വം ബോർഡ് അറിഞ്ഞിട്ടില്ലെന്നും കെ. ജയകുമാർ പറഞ്ഞു. ബോർഡിന്റെ പ്രവർത്തനങ്ങൾ വളരെ സങ്കീർണമാണ്. വ്യത്യസ്തമായ തീരുമാനങ്ങൾ എടുക്കുമ്പോൾ ചിലപ്പോൾ നിരാശ ഉണ്ടാകും. മന്ത്രിയും ബോർഡുമായി അഭിപ്രായവ്യത്യാസമില്ലെന്നും ആശയങ്ങൾ കൈമാറിയതിൽ പ്രശ്നമുണ്ടെങ്കിൽ പറഞ്ഞ് മനസിലാക്കുമെന്നും ജയകുമാർ പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ ദേവസ്വം മന്ത്രി കെ.മുരളീധരൻ വിയോജിപ്പ് അറിയിച്ചിരുന്നു. തിരുവോണദിവസം സദ്യ നൽകിയതുമായി ബന്ധപ്പെട്ടാണ് അതൃപ്തി പരസ്യമാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAYAKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA