
കോഴിക്കോട്: ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ രാജ്യത്തെ ഒന്നാന്തരം ക്രിമിനലാണെന്നും ഏറ്റവും വലിയ യൂദാസാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നാണ് വോട്ട് തിരിമറി നടത്താൻ ഗ്യാനേഷ് കുമാറിനെ ഉപയോഗിച്ചത്. രാജ്യം വിറ്റ് തുലയ്ക്കാനുള്ള മുഴുവൻ കരാറും ഗ്യാനേഷ് ഏറ്റെടുത്തിരിക്കുകയാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. സുപ്രീംകോടതി ജഡ്ജിമാരുടെ ബന്ധുക്കളെ അഭിഭാഷകരാക്കുന്നതിനെതിരെ നാളെ കോൺഗ്രസും ചൊവ്വാഴ്ച 'ഇന്ത്യ' മുന്നണിയും യോഗം ചേരും. സി.പി.എം അടക്കമുള്ള എല്ലാ പ്രതിപക്ഷ കക്ഷികളുമായും യോജിച്ച് തെരുവിൽ സമരം ശക്തമാക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |