
തേഞ്ഞിപ്പലം: കേരളത്തിലെ നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികളാണെന്ന് മന്ത്രി കെ.എം.ഷാജി. കാലിക്കറ്റ് സർവകലാശാലയിൽ സി.എച്ച് മുഹമ്മദ് കോയ ചെയർ സംഘടിപ്പിച്ച ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം പെൺകുട്ടികൾക്കിടയിൽ വന്നിട്ടുള്ള മാറ്റത്തെ വെറുമൊരു മുന്നേറ്റം എന്ന് പറയാൻ കഴിയില്ല. പെൺകുട്ടികൾ എത്രത്തോളം കാലത്തിന് അപ്പുറത്തേക്ക് വളർന്നുവെന്ന് മനസിലാക്കാൻ സമുദായത്തിന് സാധിക്കുന്നണ്ടോ എന്നതിൽ കടുത്ത ആശങ്കയുണ്ട്. മാറ്റങ്ങളെ ഉൾക്കൊള്ളാതെ പഴയതുപോലെ തന്നെ മുറുകെ പിടിച്ചുനിൽക്കുന്ന രീതി അപകടകരമാണ്. പെൺകുട്ടികൾ നന്നായി പഠിച്ച് ഉയർന്നുവരുന്നത് സ്വാഗതാർഹമാണ്. എന്നാൽ, അവരെ സമുദായത്തോടും മൂല്യങ്ങളോടും ചേർത്തുവെച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള ഉത്തരവാദിത്തം സമുദായ സംഘടനകൾ കൃത്യമായി നിർവ്വഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട സമയമായെന്നും മന്ത്രി കെ.എം.ഷാജി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |