
യു.ഡി.എഫ് സർക്കാർ ബാഹ്യശക്തികളുടെ സമ്മർദ്ദഫലമായാണ് പ്രവർത്തിക്കുന്നത്. തീവ്രചിന്താഗതിക്കാരുടെ സ്വാധീനത്തിലായതു കൊണ്ടാണ് പി.എം ശ്രീ നടപ്പിലാക്കാൻ സർക്കാർ വൈകുന്നത്.പി.എം ശ്രീ ഭരണപരമായി നടപ്പാക്കാനാവാത്തത് മുസ്ലിംലീഗ്, ജമാഅത്തെ ഇസ്ലാമി സമർദ്ദഫലമായാണ്.കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും പി.എം ശ്രീ നടപ്പാക്കി. എന്നാൽ ലീഗും മതമൗലികശക്തികളും കേരളത്തിൽ കേന്ദ്ര പദ്ധതികളെ എതിർക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും ഹിമാചലിലും തെലങ്കാനയിലും വന്ദേമാതരം പൂർണമായും ആലപിച്ചപ്പോൾ കേരളത്തിൽ നാലുവരി പോലും പാടാൻ വി.ഡി സതീശൻ തയ്യാറായില്ല. കേരളത്തിൽ മാത്രം എന്താണ് ദേശീയ പാർട്ടിയായ കോൺഗ്രസിന് മറ്റൊരു നയമെന്ന് മനസിലാകുന്നില്ല. കഴിഞ്ഞ അഞ്ചു വർഷമായി പ്രതിപക്ഷത്തിരുന്നപ്പോൾ വി.ഡി സതീശൻ പറഞ്ഞത് എക്‌സാലോജിക് കേസിൽ ബി.ജെ.പി സി.പി.എമ്മിനെ സഹായിക്കുന്നുവെന്നായിരുന്നു. കേസിൽ ഇ.ഡി ഗുരുതരമായ കാര്യങ്ങൾ കണ്ടെത്തിയപ്പോൾ എന്തുകൊണ്ടാണ് സതീശൻ മിണ്ടാത്ത്.
-കെ.സുരേന്ദ്രൻ,
ബി.ജെ.പി ദേശീയ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |