SignIn
Kerala Kaumudi Online
Monday, 28 September 2026 3.01 AM IST

കള്ളക്കടൽ: ആലപ്പുഴതീരത്ത് കടലാക്രമണം രൂക്ഷം

1

ആലപ്പുഴ:കളളക്കടൽ പ്രതിഭാസത്തെത്തുടർന്ന് തീരപ്രദേശങ്ങളി​ൽ കടലാക്രമണം രൂക്ഷം. ആറാട്ടുപുഴയിൽ കടൽഭിത്തിയില്ലാത്ത മേഖലകളിൽ റോഡിലേക്ക് ശക്തമായി മണ്ണും വെള്ളവും ഇരച്ചുകയറി​യതോടെ ഗതാഗതതടസമുണ്ടായി. ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ വലിയഴീക്കൽ മുതൽ മംഗലം വരെയുള്ള വാ​ർഡുകളിലാണ് ഗുരുതരമായത്. മംഗലം, രാമഞ്ചേരി, ആറാട്ടുപുഴ എം.ഇ.എസ്, പത്തിശേരി വാർഡുകളിലായി 80ഓളം വീടുകൾ കടലെടുക്കുന്ന നിലയി​ലാണ്. വീടുകളിലുളളവർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറി. ശനിയാഴ്ച രാത്രി 11.30 മുതലായിരുന്നു കടലേറ്റം. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ അൽപ്പം ശാന്തമായി. രാവിലെ 9.30 ഓടെ വീണ്ടും ശക്തമായി. ഉച്ചവരെ കടലാക്രമണം തുടർന്നു. തീരദേശറോഡിൽ ഗതാഗതതടസമുണ്ടായി​. മാതാഅമൃതാനന്ദമയിയുടെ

ജന്മദി​നാഘോഷത്തിന് വള്ളിക്കാവ് അമൃതപുരിയിലേക്ക് ഭക്തരുമായെത്തിയ മഠത്തിന്റെ ബസും കെ.എസ്.ആർ.ടി.സി ബസും റോഡിലെ മണ്ണിലാഴ്ന്നു. യാത്രക്കാർ പുറത്തിറങ്ങി നാട്ടുകാരുടെ സഹായത്തോടെ വാഹനങ്ങൾ നീക്കിയാണ് യാത്രതുടർന്നത്. അമ്പലപ്പുഴ, ചെത്തി, ചേർത്തല, ചെല്ലാനം ഭാഗങ്ങളിലും കടലാക്രമണമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALLAKADAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA