
തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമിക്കു പിന്നാലെ, മറ്റു സാംസ്കാരിക സ്ഥാപനങ്ങൾക്കും പുതിയ ഭരണ നേതൃത്വം. സർക്കാർ അധികാരത്തിലേറി നാലു മാസത്തിനുശേഷമാണ് നിയമനം.
കവിയും എഴുത്തുകാരനും പ്രഭാഷകനുമായ കല്പറ്റ നാരായണൻ
കേരള സാഹിത്യ അക്കാഡമി ചെയർമാനാകും. എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനുമായ എം.പി.സുരേന്ദ്രനാണ് സെക്രട്ടറി. കഴിഞ്ഞ സർക്കാർ ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തുനിന്ന് പറയാതെ ഒഴിവാക്കിയ നടൻ പ്രേംകുമാറിന് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) ചെയർമാൻ പദവി നൽകി. സംവിധായകനും നിർമ്മാതാവുമായ ആലപ്പി അഷറഫാണ് വൈസ് ചെയർമാൻ.
ഗായകൻ ജി.വേണുഗോപാൽ സംഗീത നാടക അക്കാഡമി ചെയർമാനാകും. ഹേമന്ത്കുമാറാണ് വൈസ് ചെയർമാൻ. എൻ.വി.പ്രദീപ് കുമാർ സെക്രട്ടറിയാകും.
കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിന്റെ ചെയർമാനായി സിനിമാ നിർമ്മാതാവ് എം.രഞ്ജിത്തിനെ നിയമിച്ചു. കേരള ലളിതകലാ അക്കാഡമി ചെയർമാനായി രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ ആനിമേറ്ററും പ്രൊഡക്ഷൻ ഡിസൈനറുമായ പ്രൊഫ. പ്രകാശ് മൂർത്തി ചുമതലയേൽക്കും. ചിത്രകലാരംഗത്ത് ശ്രദ്ധേയനായ ടി.ആർ.ഉദയകുമാർ വൈസ് ചെയർമാനാകും. വൈക്കം എം.കെ.ഷിബുവാണ് സെക്രട്ടറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |