കണ്ണൂർ: യുവതിയുടെ കുളിമുറി ദൃശ്യം പകർത്തിയെന്ന പരാതിയിൽ എസ്‌എഫ്‌ഐ നേതാവ് കെ നവനീതിനെ പുറത്താക്കി സിപിഎം ചുഴലി ലോക്കൽ കമ്മിറ്റി. പരാതിക്കാരിക്ക് നിയമസഹായം നൽകുമെന്ന് നേതാക്കൾ വ്യക്തമാക്കി. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും അതിന്റെ പേരിൽ പാർട്ടിയെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
പൈസക്കരി ദേവമാതാ കോളേജിലെ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ ആണ് നവനീത്. ഓഗസ്റ്റ് 20-ാം തീയതി രാത്രി എട്ടുമണിക്കായിരുന്നു കേസിനാസ്‌പദമായ സംഭവം. യുവതി വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ ഒരാൾ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടു. യുവതിയുടെ നിലവിളി കേട്ട് ബന്ധുക്കൾ ഓടിക്കൂടി നവനീതിനെ പിടികൂടുകയായിരുന്നു.
ഫോൺ പരിശോധിച്ചപ്പോൾ കുളിക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. ഉടൻതന്നെ യുവതി അത് ഡിലീറ്റ് ചെയ്‌തു. ഇതെല്ലാം സൂചിപ്പിച്ചുകൊണ്ട് ഇവർ ശ്രീകണ്‌ഠാപുരം പൊലീസിൽ പരാതി നൽകി. അതിക്രമിച്ച് കയറൽ, അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തൽ എന്നീ രണ്ട് വകുപ്പുകൾ ചുമത്തിയാണ് നവനീതിനെതിരെ പൊലീസ് കേസെടുത്തത്.
ഫോണിൽ യുവതി കുളിക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല എന്നതിനാൽ ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്‌തു. ഫോൺ ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് കിട്ടുന്ന മുറയ്‌ക്ക് കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, പൊലീസിനെതിരെ യുവതി ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു.
CPM’s Chuzhali local committee removed SFI leader K Navaneeth following a complaint that he allegedly filmed a young woman while she was bathing. Police registered a case for trespassing and recording visuals without consent. His phone has been sent for forensic examination, and police said additional charges may follow based on the report.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |