
പരീക്ഷാ ഫലം
പ്രൈവറ്റ് രജിസ്‌ട്രേഷൻ ആറാം സെമസ്റ്റർ ബി.എ/ ബി.കോം/ ബി.ബി.എ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് ) ഏപ്രിൽ 2026 പരീക്ഷാ ഫലം വെബ്‌സൈറ്റിൽ ലഭിക്കും. പുനഃപരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ജൂലായ് 2 വൈകുന്നേരം 5വരെ സമർപ്പിക്കാം.
ഒന്ന്, രണ്ട് വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) ഏപ്രിൽ 2026 പരീക്ഷാ ഫലം വെബ്‌സൈറ്റിൽ ലഭിക്കും. പുനഃപരിശോധന, ഫോട്ടോ കോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ 30വരെ സ്വീകരിക്കും. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |