കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരൻ മരിച്ചു. ബേടകം തലേക്കുന്ന് അഷ്റഫ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ഇയാസ് (9) ആണ് മരിച്ചത്. കുണ്ടംകുഴി ഗവൺമെന്റ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് ഇയാസ്.
ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
A nine-year-old boy, Mohammed Iyas, died during surgery at Kasaragod General Hospital. He was undergoing an operation for an abdominal ailment when doctors reported a heart attack. Relatives protested against the hospital, and police registered a case and initiated an investigation into the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |