SignIn
Kerala Kaumudi Online
Friday, 23 October 2026 8.44 PM IST

കൗമുദി ടിവിയിൽ പുതിയ മെഗാ പരമ്പര: 'വസുധ' 9 മുതൽ

2

തിരുവനന്തപുരം: കൗമുദി ടിവിയിൽ പുതിയ മെഗാ പരമ്പര 'വസുധ" 9 മുതൽ ആരംഭിക്കും. തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 8നാണ് സംപ്രേക്ഷണം. പരമ്പരയുടെ വിഡീയോ സോംഗ് ഇന്നലെ റിലീസ് ചെയ്തു. അമ്മയും മക്കളും തമ്മിലുള്ള സ്നേഹവാത്സല്യത്തിന്റെ നേർക്കാഴ്ചയാണ് പാട്ടിലുടനീളമുള്ളത്.

വീഴ്ചകളിൽ തളർന്നുപോകാതെ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കാൻ വേണ്ടിയുള്ള ഒരു പെണ്ണിന്റെ പോരാട്ടത്തിന്റെ കഥയാണ് വസുധ. കൂടാതെ ബന്ധങ്ങൾക്കും,വികാരങ്ങൾക്കുമൊപ്പം ഒരിക്കലും പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളിലൂടെയാണ് പരമ്പര എത്തുന്നത്.

വസുധ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലക്ഷ്മി ബാലഗോപാലാണ്. കാമുകിക്കും പണത്തിനും മുന്നിൽ ഭാര്യയേയും മക്കളെയും മറന്ന സനീഷായി ഫവാസ് സയാനിയും,പെണ്ണിന് പെണ്ണ് തന്നെ ശത്രു എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന ജാനകി എന്ന കഥാപാത്രത്തെ സിനിമാതാരം ഉഷയും അവതരിപ്പിക്കുന്നു. ഗൂഢതന്ത്രങ്ങളിലൂടെ എന്നും വിജയിക്കുന്ന രജിതയായി രേഷ്മ ആർ. നായരും തനിച്ചായെങ്കിലും സങ്കടങ്ങളിൽ പതറാത്ത മനസ്സുമായി ജീവിതത്തിനോട് പൊരുതാനിറങ്ങിയ ഗിരിയായി ലാൽ കൃഷ്ണയും പുതുതലമുറയുടെ പ്രതിനിധിയായി ശരണ്യയായി ജാനകി സുധീറും വേഷമിടുന്നു.
സന്തോഷ് കേശവ്,ശീലശ്രീ,ബേബി സാറ,മാസ്റ്റർ അനാദി എന്നിവരാണ് മറ്റ് താരങ്ങൾ

സംവിധാനം എസ്.ആർ സൂരജ്,രചന വിനീത അനിൽ,ഛായാഗ്രാഹണം അനീഷ് അർജുൻ,സംഗീതം കിഷോർ കൃഷ്ണ,ഗാനരചന എസ്. ചന്ദ്ര,ആലാപനം ഗായത്രി സുരേന്ദ്ര.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAUMUDY TV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA