SignIn
Kerala Kaumudi Online
Friday, 17 July 2026 7.34 PM IST

കീം പരീക്ഷ പരിഷ്കരിക്കും, പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി റോജി എം ജോൺ

keam
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : കീം പരീക്ഷയിൽ വരുx വർഷം ആവശ്യമായ പരിഷ്‌കാരം വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ അറിയിച്ചു. .ഇതിനെ കുറിച്ച് പഠിക്കാൻ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും, ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥി സൗഹൃദമാക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുരുമെന്നും ഉ മന്ത്രി വ്യക്തമാക്കി.


കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നാട് ആഗ്രഹിക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങൾ വരുത്തി സർക്കാർ മുന്നോട്ട് പോകുമെന്നും റോജി എം.ജോൺ പറഞ്ഞു. ബഡ്ജറ്റിൽ പ്രഖ്യാപിച്ച കാര്യങ്ങൾ സമയബന്ധിതമായി നടപ്പാക്കും. നാല് വർഷ ബിരുദ കോഴ്സുകൾ നടപ്പാക്കിയപ്പോൾ ആവശ്യമായ മുന്നൊരുക്കങ്ങൾ ഉണ്ടായിട്ടില്ല. ഉന്നത വിദ്യാഭ്യാസ കൗൺസിലുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളെ കുറിച്ച് പഠനം നടത്താൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്.റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു,​

ക്ലീ (KLEE) പരീക്ഷയുടെ പ്രൊവിഷണൽ റിസൾട്ട് മാത്രമാണ് നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. നെഗറ്റീവ് മാർക്ക് കംപ്യൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പിഴവ് പരിഹരിച്ച് അന്തിമ റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കും. വി.ബി.എസ്.എ ബില്ലിൽ സംസ്ഥാനത്തിന്റെ താത്പര്യം ഔദ്യോഗികമായി പാർലമെന്ററി സമതിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ താത്പര്യം വിദ്യാഭ്യാസ രംഗത്ത് സംരക്ഷിക്കുന്നതിന് വേണ്ടി ശക്തമായ നിലപാട് അറിയിക്കാൻ വിശദമായ കത്ത് കേരളത്തിലെ മുഴുവൻ പാർലമെന്റ് അംഗങ്ങൾക്കും നൽകിയിട്ടുണ്ട്. നിലവിൽ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ പല കാര്യങ്ങളും ബില്ലിൽ ഉണ്ടെന്നും, കൺകറന്റ് ലിസ്റ്റിലുള്ള കാര്യത്തെ പൂർണ്ണമായും കേന്ദ്ര നിയന്ത്രണത്തിലേക്ക് എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും റോജി എം.ജോൺ കൂട്ടി ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KEAN, KEAM EXAM, ROJI M JOHN, KEAM REFORM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA