
മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ രാധ കൊല്ലപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ പട്ടികജാതി പട്ടിക വർഗ ക്ഷേമ മന്ത്രി ഒ.ആർ.കേളു നേരിട്ടത് വൻ പ്രതിഷേധം. പ്രതിഷേധക്കാരുടെ ഇടയിലേക്കിറങ്ങിച്ചെന്ന് അവരെ ശാന്തരാക്കാൻ മന്ത്രി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിന് മുന്നിലാണ് മന്ത്രിയെ വളഞ്ഞത്. കടുവയെ പിടികൂടാൻ വേണ്ടത് ചെയ്യുമെന്നും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും വളരെ ശാന്തമായി മന്ത്രി പറയുന്നുണ്ടായിരുന്നു. അതൊന്നും ചൊവിക്കൊളളാൻ പ്രതിഷേധക്കാർ തയ്യാറായില്ല. മന്ത്രിയെ സംസാരിക്കാൻ അനുവദിക്കാതെ ബഹളം വച്ചു. മൂന്ന് തവണ മന്ത്രി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി വന്ന് തീരുമാനങ്ങൾ പറയാൻ ശ്രമിച്ചു. കടുവയെ വെടി വച്ച് കൊല്ലണമെന്ന ഒരൊറ്റ നിലപാടുമായി ഉറച്ച് നിൽക്കുകയായിരുന്നു ജനം. വനം മന്ത്രിയുമായും ഇതിനിടെ ബന്ധപ്പെട്ടു. വെടിവച്ച് കൊല്ലാനുളള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് വന്നയുടൻ മന്ത്രി വീണ്ടും ജനമദ്ധ്യത്തിലേക്ക് ഇറങ്ങി തീരുമാനം പ്രഖ്യാപിച്ചു. അതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
മകൾക്ക് ജാേലി,
വേലികെട്ടും
ഭർത്താവ് വനം വകുപ്പിന്റെ താത്ക്കാലിക ജീവനക്കാരനായതിനാൽ മക്കൾക്കാർക്കെങ്കിലും ജോലി നൽകും. സ്ഥലത്ത് ആർ.ആർ.ടി സംഘം കടുവയെ പിടികൂടുന്നതുവരെ കാവൽ നിൽക്കും. വന മേഖലയോട് ചേർന്ന് ഫെൻസിംഗും നിർമ്മിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |