SignIn
Kerala Kaumudi Online
Monday, 21 September 2026 3.29 PM IST

സി.പി.എം നേതാക്കൾക്ക് സ്ഥലകാലബോധം നഷ്ടമായി: കെ.സുരേന്ദ്രൻ

k

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

ബി.ജെ.പിക്ക് വോട്ട് ചെയ്തവർ തെറ്റു തിരുത്തണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ക്രൈസ്തവസഭാ നേതൃത്വത്തിനെ ഭീഷണിപ്പെടുത്തുന്ന സ്വരത്തിലാണ് മുഖ്യമന്ത്രി കോഴിക്കോട് സംസാരിച്ചത്. മണിപ്പൂർ വിഷയം എത്ര ആളി കത്തിച്ചിട്ടും വിശ്വാസികൾ ഏറ്റെടുക്കാതിരുന്നതിന്റെ ചൊരുക്കാണിത്. സമസ്തയുടെ നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വിമർശനത്തോട് മൃദുസമീപനം പുലർത്തുന്ന മുഖ്യമന്ത്രി, ക്രിസ്ത്യൻ മതമേലദ്ധ്യക്ഷൻമാരെ ഭീഷണിപ്പെടുത്തുന്നു.

എം.വി ഗോവിന്ദൻ പറയുന്നത് മുസ്ലിം പ്രീണനം നിറുത്തില്ലെന്നാണ്. ആഗോളതലത്തിൽ കമ്മ്യൂണിസ്റ്റുകാർ ഇസ്ലാമിസ്റ്റുകൾക്കൊപ്പമാണെന്നാണ് അദ്ദേഹം അതിന് കാരണമായി പറയുന്നത്. അതുകൊണ്ടാണ് എസ്എൻ.ഡി.പി യോഗത്തിന് നേരെ കുതിരകയറുന്നത്. മുഖ്യമന്ത്രിയാകാതിരിക്കാനാണോ ശൈലജയെ പിണറായി വടകര സ്ഥാനാർത്ഥിയാക്കിയതെന്ന് സുരേന്ദ്രൻ ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA