SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 AM IST

എൽ.ഡി.എഫിനെ നയിക്കാൻ സി.പി.എമ്മിലെ സൗമ്യമുഖം

t

കോഴിക്കോട്: കരുത്തനായ നേതാവും പാർട്ടിയിലെ ക്ഷോഭിക്കുന്ന മുഖവുമായ ഇ.പി ജയരാജൻ പടിയിറങ്ങിയപ്പോൾ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് വരുന്നത് സൗമ്യനായ ടി.പി രാമകൃഷ്ണൻ. ഏതു പ്രതിസന്ധിയെയും ചെറുചിരിയോടെ നേരിട്ട് സൗമ്യമായി പ്രതികരിക്കുന്ന ടി.പിക്ക് എൽ.ഡി.എഫ് എന്ന വലിയ കോട്ടയിൽ വിള്ളലുണ്ടാവാതെ നോക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാർട്ടി നേതൃത്വം.

സി.പി.എം സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും പേരാമ്പ്രയിൽ നിന്നുള്ള നിയമസഭാംഗവുമാണ്. നിയമസഭയിൽ സി.പി.എം പാർലമെന്ററി പാർട്ടി നേതാവ് കൂടിയാണ്.

ഒന്നാം പിണറായി സർക്കാരിൽ എക്‌സൈസ്, തൊഴിൽ മന്ത്രിയായും 10 വർഷം സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ച അനുഭവ പരിചയമുണ്ട്.

അടിയന്തരാവസ്ഥ കാലത്ത് കക്കയം ക്യാമ്പിൽ കൊടിയ മർദ്ദനത്തിനിരയായിട്ടുണ്ട്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്.
1970ലെ എസ്.എഫ്.ഐ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തു. എസ്.എഫ്.ഐ കൊയിലാണ്ടി താലൂക്ക് സെക്രട്ടറിയായി. 1968 മുതൽ സി.പി.എം അംഗം. 1972ൽ കീഴരിയൂർ മിച്ചഭൂമി സമര കേന്ദ്രം ലീഡറായി. 1972 മുതൽ പേരാമ്പ്ര എസ്‌റ്റേറ്റ് ലേബർ യൂണിയൻ സെക്രട്ടറി. 18 വർഷം സെക്രട്ടറിയും പ്രസിഡന്റുമായി മുതുകാട്ടിലും ചക്കിട്ടപാറയിലും തോട്ടം തൊഴിലാളികൾക്കൊപ്പം പ്രവർത്തിച്ചു. ജന്മദേശമായ കീഴരിയൂരിൽനിന്ന് ചക്കിട്ടപ്പാറയിലേക്ക് താമസം മാറുന്നത് ഇക്കാലത്താണ്.
അടിയന്തരാവസ്ഥയിൽ 1976 ഫെബ്രുവരി 25ന് പേരാമ്പ്രയിൽ അറസ്റ്റിലായി. 18 ദിവസം പേരാമ്പ്രയിൽ ലോക്കപ്പിലും മൂന്നു മാസം കോഴിക്കോട് ജില്ലാ ജയിലിലുമായി.

2004 മുതൽ 2014 വരെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി. മൂന്നു തവണ പേരാമ്പ്ര എം.എൽ.എ. കൊയിലാണ്ടി നമ്പ്രത്തുകരയിലെ ഉണിച്ചിരാംവീട്ടിൽ പരേതരായ ശങ്കരന്റെയും മാണിക്കത്തിന്റെയും മകനാണ്. സി.പി.എം പേരാമ്പ്ര ഏരിയാ കമ്മിറ്റിയംഗം എം.കെ നളിനിയാണ് ഭാര്യ. മക്കൾ: രജുലാൽ, രഞ്ജിനി. മരുമക്കൾ: പ്രജിത, ബിപിൻ.

എ​ല്ലാ​വ​രേ​യും​ ​ചേ​ർ​ത്തു​നി​റു​ത്തും​:​ ​ടി.​പി​ ​രാ​മ​കൃ​ഷ്ണൻ

കോ​ഴി​ക്കോ​ട്:​ ​പാ​ർ​ട്ടി​ ​ന​ൽ​കി​യ​ ​പു​തി​യ​ ​ചു​മ​ത​ല​ ​ഏ​റ്റെ​ടു​ത്ത് ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ജ​ന​ങ്ങ​ളെ​ ​അ​ണി​നി​ര​ത്താ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​ക​ ​എ​ന്ന​താ​ണ് ​പ്ര​ധാ​ന​മെ​ന്ന് ​സി.​പി.​എം​ ​നേ​താ​വ് ​ടി.​പി​ ​രാ​മ​കൃ​ഷ്ണ​ൻ.​ ​ഇ.​പി​ ​ജ​യ​രാ​ജ​ൻ​ ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​സ്ഥാ​നം​ ​ഒ​ഴി​ഞ്ഞു​വെ​ന്നും​ ​ടി.​പി​ ​രാ​മ​കൃ​ഷ്ണ​ന് ​പ​ക​രം​ ​ചു​മ​ത​ല​ ​ന​ൽ​കി​യെ​ന്നും​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​വ്യ​ക്ത​മാ​ക്കി​യ​തി​ന് ​പി​ന്നാ​ലെ​ ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​വി​വി​ധ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​പാ​ർ​ട്ടി​ ​ന​ൽ​കി​യ​ ​ചു​മ​ത​ല​ക​ളി​ൽ​ ​ക​ഴി​വ​നു​സ​രി​ച്ച് ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ ​അ​തെ​ല്ലാം​ ​സ​ത്യ​സ​ന്ധ​മാ​യി​ ​ന​ട​പ്പാ​ക്കി.​ ​ഇ​നി​യും​ ​അ​ങ്ങ​നെ​ ​ത​ന്നെ​ ​മു​ന്നോ​ട്ടു​പോ​കും.​ ​ഏ​തെ​ങ്കി​ലും​ ​വ്യ​ക്തി​യു​ടെ​ ​നി​ല​പാ​ടി​നു​സ​രി​ച്ച് ​മു​ന്നോ​ട്ട് ​പോ​കു​ക​യ​ല്ല.​ ​ഇ​ട​തു​പ​ക്ഷ​ ​ജ​നാ​ധി​പ​ത്യ​ ​മു​ന്ന​ണി​യി​ലെ​ ​ചെ​റു​തെ​ന്നോ​ ​വ​ലു​തെ​ന്നോ​ ​ഇ​ല്ലാ​തെ​ ​എ​ല്ലാ​ ​പാ​ർ​ട്ടി​ക​ളു​ടേ​യും​ ​നി​ല​പാ​ട് ​മ​ന​സി​ലാ​ക്കി​ ​അ​തി​ന​നു​സ​രി​ച്ച് ​പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ​ല​ക്ഷ്യ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA