SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 PM IST

സുജിത്ദാസിന്റെ അവധി നീട്ടിയേക്കും

gy

പത്തനംതിട്ട : മലപ്പുറം എസ്.പി ഓഫീസ് കോമ്പൗണ്ടിലെ മരങ്ങൾ മുറിച്ചതിന്റെ പേരിലും നിലമ്പൂർ എം.എൽ.എ പി.വി.അൻവറുമായി നടത്തിയ ഫോൺ സംഭാഷണത്തെ തുടർന്നും വിവാദത്തിലായ പത്തനംതിട്ട ജില്ലാപൊലീസ് മേധാവി സുജിത്ദാസിന്റെ അവധി നീട്ടിയേക്കും. മൂന്ന് ദിവസത്തെ അവധിയാണെടുത്തിരുന്നത്. ഇത് ഇന്ന് അവസാനിക്കും. മലപ്പുറം എസ്.പി ആയിരിക്കെ നടന്ന മരംമുറിയെ തുടർന്നുണ്ടായ പരാതിയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് പി.വി.അൻവറുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തായതോടെ വകുപ്പുതല അന്വേഷണം തുടങ്ങിയിരുന്നു. തുടർന്നാണ് അവധിയിൽ പോയത്. എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ പരാമർശിക്കുന്ന സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായതോടെയാണ് വിവാദം തുടങ്ങിയത്. ഒരു തേക്കും മഹാഗണിയുമാണ് മുറിച്ചുമാറ്റിയത്. എ.ഡി.ജി.പിയെ കാണാൻ പോയ സുജിത്ദാസിന് അനുമതി ലഭിച്ചിരുന്നില്ല.

കഴിഞ്ഞമാസം പതിനാറിനാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റത് . സുജിത്ത് ദാസിനെ ചുമതലയിൽ നിന്ന് മാറ്റാനുമിടയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA