SignIn
Kerala Kaumudi Online
Friday, 23 October 2026 6.38 PM IST

അൻവറിന് മുഖ്യമന്ത്രി മറുപടി പറയണം : കെ.സുരേന്ദ്രൻ

f

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സി.പി.എം സഹയാത്രികനായ പി.വി അൻവർ എം. എൽ.എ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

എ.ഡി.ജി.പി എം.ആർ അജിത് കുമാർ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. എ.ഡി.ജി.പി മന്ത്രിമാരുടെ ഫോൺ ചോർത്തുന്നുവെന്നാണ് അൻവർ പറഞ്ഞത്. മുഖ്യമന്ത്രിക്ക് വേണ്ടിയാണോ മന്ത്രിമാരുടെ ഫോൺ ചോർത്തുന്നതെന്ന് വ്യക്തമാക്കണം. സ്വർണ്ണ കടത്തുകാരുമായും അധോലോക മാഫിയയുമായും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് ബന്ധമുണ്ടെന്നാണ് അൻവർ പറയുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അറിയാതെ ഒന്നും നടക്കില്ലെന്നും പറയുന്നു. സ്വർണ്ണ കടത്തുകാരെ സംരക്ഷിക്കുന്നത് സർക്കാരും സി.പി.എമ്മും ആണെന്ന് ബി.ജെ.പി നേരത്തെ പറഞ്ഞതാണ്. അത് ശരിവയ്‌ക്കുന്നതാണ് ഇപ്പോഴത്തെ വാദം. കടത്തു സ്വർണ്ണത്തിന്റെ പകുതിയിലേറെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കൊണ്ടുപോവുകയാണെന്നത് സ്വർണ്ണക്കടത്ത് മാഫിയയും പൊലീസും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ്. വേലി തന്നെ വിളവ് തിന്നുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA