SignIn
Kerala Kaumudi Online
Friday, 23 October 2026 12.17 AM IST

സംസ്ഥാനത്ത് ബോൺമാരോ ഡോണർ രജിസ്ട്രിക്ക് ഒരുക്കം

f

തിരുവനന്തപുരം: മജ്ജ മാറ്റിവക്കൽ ചികിത്സയ്ക്ക് സഹായകരമാകുന്ന കേരള ബോൺമാരോ ഡോണർ രജിസ്ട്രി സംസ്ഥാനത്ത് തയ്യാറാക്കുന്നു. 2022ൽ മലബാർ കാൻസർ സെന്ററിൽ ആരംഭിച്ച രജിസ്ട്രി വിജയമായിരുന്നു. ഇത് നിരവധി രോഗികൾക്ക് ഗുണകരമായ സാഹചര്യത്തിലാണ് സംസ്ഥാനത്തിന് പൊതുവായി രജിസ്ട്രി തയ്യാറാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. തലശേരി മലബാർ കാൻസർ സെന്റർ കെ ഡിസ്‌കിന്റെ സഹകരണത്തോടെയാണ് രജിസ്ട്രി തയ്യാറാക്കാൻ അനുമതി നൽകിയതെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു.

രക്താർബുദം ബാധിച്ചവർക്ക് അനുയോജ്യമായ മൂലകോശം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ ദാതാക്കളുടെ ഡേറ്റാബേസ് തയ്യാക്കുന്നതാണ് നടപടി. ഇന്ത്യയിൽ നിലവിൽ സർക്കാരിതര മേഖലയിൽ 6 ബോൺമാരോ രജിസ്ട്രികൾ മാത്രമാണുള്ളത്. മജ്ജ മാറ്റിവയ്ക്കൽ ചികിത്സ ചെലവ് ഗണ്യമായി കുറയ്ക്കുക, യോജിച്ച മൂലകോശ ലഭ്യത കൂട്ടുക എന്നീ ലക്ഷ്യങ്ങളോടെയാണ് രജിസ്ട്രി തയ്യാറാക്കുന്നത്.

കേരള കാൻസർ രജിസ്ട്രിയുമായി ബോൺമാരോ രജിസ്ട്രി സംയോജിപ്പിക്കും. ബോൺമാരോ ദാതാക്കളുടെയും ആവശ്യക്കാരുടെയും വിവരം ശേഖരിച്ച് അർഹമായവർക്ക് ബോൺമാരോ വേഗത്തിൽ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. അഡ്വാൻസ്ഡ് ബ്ലഡ് കളക്ഷൻ സെന്ററുകളുമായി ബന്ധിപ്പിച്ചാകും ബോൺമാരോ രജിസ്ട്രിയുടെ പ്രവർത്തനങ്ങൾ. മലബാർ കാൻസർ സെന്ററിൽ രജിസ്ട്രി ആരംഭിച്ചതിനു പിന്നാലെ കുട്ടികളുൾപ്പെടെ 200ഓളം മജ്ജ മാറ്റിവയ്ക്കൽ ചികിത്സപൂർത്തീകരിച്ചു.

എ.ഐ സാങ്കേതിക വിദ്യയും

മാച്ചിംഗ്,വിജയസാദ്ധ്യത,സങ്കീർണതകൾ എന്നിവ പ്രവചിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മെഷീൻ ലേണിംഗിന്റെയും സാദ്ധ്യതൾ ഉപയോഗിക്കും. ലോകമെമ്പാടുമുള്ള ദാതാക്കളെ എളുപ്പത്തിൽ കണ്ടെത്താൻ ഇതുവഴി സാധിക്കും. ദാതാക്കളെയും സ്വീകർത്താക്കളെയും തിരഞ്ഞെടുക്കുന്നത്,വേൾഡ് മാരോ ഡോണർ അസോസിയേഷൻ മാനദണ്ഡപ്രകാരം.

സംസ്ഥാനത്ത് രക്താർബുദം ബാധിച്ച അനേകം പേർക്ക് ആശ്വാസമാകും. അനുയോജ്യരായ ദാതാക്കളെ കണ്ടെത്തുന്നതിനായി രക്തദാതാക്കളുടെ കൂട്ടായ്മകളുമായി സഹകരിച്ച് വിവിധ ബോധവത്കണ പരിപാടികൾമലബാർ കാൻസർ സെന്റർ നടത്തി വരുന്നുണ്ട്.

-വീണാജോർജ്

ആരോഗ്യമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA