SignIn
Kerala Kaumudi Online
Friday, 23 October 2026 9.24 PM IST

കുട്ടികളുടെ സുരക്ഷയ്ക്ക് ഇൻസ്റ്റഗ്രാം ടീൻ ഫീച്ചർ

gt

തിരുവനന്തപുരം: 16 വയസിൽ താഴെയുള്ളവരുടെ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇൻസ്റ്റഗ്രാം. 'ടീൻ അക്കൗണ്ട്സ്" എന്ന പുതിയ ഫീച്ചർ ഉടൻ നടപ്പാക്കും. കുട്ടികൾക്കെതിരെ സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണിത്. യു.എസ്, യു.കെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലാവും ആദ്യഘട്ടത്തിൽ വരിക. ഇൻസ്റ്റഗ്രാം അക്കൗണ്ടിന് 13 വയസാണ് പ്രായപരിധി. പബ്ലിക്ക് അക്കൗണ്ടുകളിൽ ആർക്കുവേണമെങ്കിലും ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്യാനും മെസേജ് അയയ്ക്കാനും സാധിക്കും.

ടീൻ ഫീച്ചറുകൾ വരുന്നതോടെ 16 വയസിന് താഴെയുള്ളവരുടെ അക്കൗണ്ടുകൾ പ്രൈവറ്റാവും.

കുട്ടികളുടെ നിലവിലുള്ള അക്കൗണ്ടുകളിൽ ഈ ഫീച്ചറുകൾ സ്വാഭാവികമായി വരും. പുതിയ അക്കൗണ്ട് തുടങ്ങുമ്പോൾ വയസ് തെറ്റിച്ച് നൽകി ടീൻ ഫീച്ചറിൽ നിന്ന് രക്ഷപ്പെടുമോ എന്ന് രക്ഷാകർത്താക്കൾക്ക് ആശങ്കയുണ്ട്. വയസ് തെറ്റിച്ചാലും കണ്ടുപിടിക്കാനാവുന്ന എ.ഐ ടൂളുകൾ ഇൻസ്റ്റഗ്രാമിന്റെ പരിഗണനയിലാണ്.

അപരിചിതരുടെ

സന്ദേശം കിട്ടില്ല

 രാത്രി 10 മുതൽ രാവിലെ 7 വരെ മെസേജ്,​ ലൈക്ക് അറിയിപ്പ് ലഭിക്കില്ല

 അപരിചിതരുടെ സന്ദേശങ്ങൾ ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്യും

 പ്രായത്തിന് അനുയോജ്യമായ വീഡിയോകളും പോസ്റ്രുകളും മാത്രം ഫീഡിൽ

 സാഹസികമായി ചിത്രീകരിക്കുന്ന റീലുകൾ, അക്രമസംഭവങ്ങൾ എന്നിവ വരില്ല

 ബോഡി ഷെയിമിംഗ് ചെയ്യുന്ന കമന്റുകൾ കീവേർഡ് പരിശോധിച്ച് ഡിലീറ്റ് ചെയ്യും

 ടീൻ ഫീച്ചറുകൾ മാറ്റാൻ രക്ഷിതാക്കൾക്ക് മാത്രമേ സാധിക്കൂ

ഫ്ലെക്സ് കൾച്ചർ തടയും

1 സമൂഹമാദ്ധ്യമത്തിൽ കാണുന്നത് സ്വന്തം ജീവിതവുമായി താരതമ്യം ചെയ്യുന്ന പ്രവണത കൗമാരക്കാരിലുണ്ട്

2 ഇത് ഉത്കണ്ഠയും മാനസിക പിരിമുറുക്കവും സൃഷ്ടിക്കുന്നു. സ്വഭാവത്തെ ദോഷകരമായി ബാധിക്കുന്നു

3 ഈ ഫ്ലെക്സ് കൾച്ചറിൽ നിന്ന് കുട്ടികളെ മോചിപ്പിക്കാൻ ടീൻ ഫീച്ചറിലൂടെ സാധിച്ചേക്കുമെന്നാണ് പ്രതീക്ഷ

1930

സൈബർ ഹെല്പ്ലൈൻ നമ്പർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: J
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA