SignIn
Kerala Kaumudi Online
Friday, 23 October 2026 6.40 PM IST

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ അക്ഷരത്തെറ്റ്, തിരികെ വാങ്ങും

medal

തിരുവനന്തപുരം: മുഖ്യമന്ത്രി വെള്ളിയാഴ്ച വിതരണം ചെയ്ത പൊലീസ് മെഡലുകളിൽ പരിഹാസ്യമായ അക്ഷരത്തെറ്റുകൾ ഉണ്ടായിതിനെത്തുടർന്ന് മെഡലുകൾ തിരികെ വാങ്ങും. മെഡലിൽ 'മുഖ്യമന്ത്ര' യുടെ 'പോല സ് മെഡൻ ' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജേതാക്കൾ മെഡലുമായി ഉന്നത ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞതോടെ, മെഡലുകൾ തിരിച്ചുവാങ്ങാൻ നടപടി തുടങ്ങി. ‌264 പൊലീസുദ്യോഗസ്ഥർക്കാണ് പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്. ഇതിൽ പകുതിയിലേറെ മെഡലുകളിലും അക്ഷരത്തെറ്റുണ്ടായി. തെറ്റുകൾ തിരുത്തി പുതിയ മെഡൽ ഉടൻ നൽകാൻ നിർമ്മാണ കരാറെടുത്ത സ്ഥാപനത്തോട് ഡി.ജി.പി നിർദ്ദേശിച്ചു. വിതരണം ചെയ്യും മുൻപ് മെഡലുകൾ ഉന്നതർ പരിശോധിക്കാതിരുന്നതും വിവാദമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA