SignIn
Kerala Kaumudi Online
Friday, 23 October 2026 6.40 PM IST

കൊടകര കുഴൽപ്പണം : എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നില്ല:വേണുഗോപാൽ

k

കോഴിക്കോട്: കൊടകര കുഴൽപ്പണക്കേസ് അന്വേഷിക്കാൻ എന്തുകൊണ്ട് ഇ.ഡി.യും ഐ.ടിയും തയ്യാറായില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. കേരള പൊലീസിന്റെ അന്വേഷണം പ്രഹസനമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ കുഴൽപ്പണ വേട്ടയാണ് കൊടകരയിൽ നടന്നത്. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരെ വ്യാജക്കേസുകൾ കെട്ടിച്ചമച്ച് ജയിലിൽ അടയ്ക്കാനും മോദി ഭരണകൂടം ഉപയോഗിക്കുന്ന ഇ.ഡി,ഐ.ടി വകുപ്പുകൾ എവിടെയാണ്?. കള്ളപ്പണം നിയന്ത്രിക്കാൻ അധികാരത്തിൽ വന്നവരാണെന്നാണ് മോദി ഭരണകൂടം അവകാശപ്പെടുന്നത്. ഇത്രയും കോടികളുടെ കള്ളപ്പണ വേട്ട നടത്തിയിട്ട് അന്വേഷിക്കാൻ ഇ.ഡിയും ആദായ വകുപ്പും തയ്യാറാകാത്തത് എന്താണ്?. എന്തുകൊണ്ട് നടപടി എടുത്തില്ലായെന്ന് കേന്ദ്രസർക്കാരും ധനകാര്യ മന്ത്രിയും മറുപടി പറയണം. ബി.ജെ.പിയുടെ കള്ളപ്പണം പിടിച്ചിട്ടും കേരളത്തിലെ പിണറായി വിജയന്റെ പൊലീസ് ഒന്നും ചെയ്തില്ല. ബി.ജെ.പിക്കെതിരെ വലിയൊരു ആയുധം കിട്ടിയിട്ട് എന്തുകൊണ്ടാണ് നടപടി എടുക്കാതിരുന്നത്?. ഉപതിരഞ്ഞെടുപ്പ് കഴിയുമ്പോൾ അന്വേഷണത്തിൽ ആവേശം കുറയുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA