SignIn
Kerala Kaumudi Online
Friday, 23 October 2026 5.29 PM IST

കണക്കിൽപ്പെടാത്ത പണം: നടൻ മണികണ്ഠന് സസ്പെൻഷൻ

cf

തിരുവനന്തപുരം: കണക്കിൽപ്പെടാത്ത പണം കണ്ടെടുത്ത കേസിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ.മണികണ്ഠന് സസ്‌പെൻഷൻ. ഒറ്റപ്പാലത്തെ വാടക വീട്ടിൽനിന്ന് 1.90 ലക്ഷം രൂപ പിടിച്ചെടുത്തിന് പിന്നാലെയാണ് നടപടി. വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോഴിക്കോട്ടെ വിജിലൻസ് സ്‌പെഷ്യൽ സെൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒക്ടോബർ 29നു റെയ്ഡ് നടത്തിയത്.

കാസർകോട് ചെറുവത്തൂർ സ്വദേശിയും ഒറ്റപ്പാലം സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമാണ് മണികണ്ഠൻ. ആട് 2, ജാനകീജാനെ, അഞ്ചാംപാതിര ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA