SignIn
Kerala Kaumudi Online
Friday, 23 October 2026 9.20 PM IST

വിഴിഞ്ഞം തുറമുഖം: ആദ്യ ഘട്ടം പൂർത്തീകരിച്ചു

1

□ഇന്ന് സർട്ടിഫിക്കറ്റ് കൈമാറുമെന്ന് മന്ത്രി വാസവൻ

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖം ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.ഇതിന്റെ പ്രൊവിഷണൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഇന്ന് തുറമുഖ വകുപ്പ് അധികൃതർക്ക് കൈമാറും. ചെന്നൈ ഐ.ഐ.ടി യുടെ ഇൻഡിപെൻഡൻ്റ് എൻജിനീയറിംഗ് വിഭാഗമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.

ജൂലായിൽ തുടങ്ങി നവംബർ വരെ നീണ്ട ട്രയൽ റൺ ഘട്ടത്തിൽ തന്നെ വിഴിഞ്ഞം ലോകത്തിനു മുന്നിൽ കരുത്തു തെളിയിച്ചതായി മന്ത്രി അറിയിച്ചു. ട്രയൽ റൺ സമയത്ത് അൾട്രാ ലാർജ് മദർഷിപ്പുകൾ ഉൾപ്പെടെ 70 ചരക്ക് കപ്പലുകൾ വിഴിഞ്ഞത്ത് എത്തി. ഇവയിൽ നിന്നും 1.47ലക്ഷം കണ്ടെയ്നറുകൾ ഇവിടെ കൈകാര്യം ചെയ്തു.വിഴിഞ്ഞം ഇൻറർനാഷണൽ സിപോർട്ട് , ,അദാനി വിഴിഞ്ഞം പോർട്ട് , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് തുടങ്ങിയ ഏജൻസികൾ സംയുക്തമായി എഗ്രിമെൻറ് പ്രകാരമുള്ള എല്ലാ നടപടികളും പൂർത്തീകരിച്ചാണ് കോമേഴ്സ്യൽ ഓപ്പറേഷൻ തുറമുഖമായത്. തുറമുഖത്തിന്റെ പ്രവർത്തനം കേരളത്തിന്റെ അന്താരാഷ്ട്ര വ്യാപാരത്തിൽ ഗണ്യമായ മാറ്റത്തിന് വഴി തുറക്കുമെന്ന് മന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA