SignIn
Kerala Kaumudi Online
Friday, 23 October 2026 12.18 AM IST

തിരൂർ സതീഷിന്റെ രഹസ്യമൊഴി നാളെയെടുക്കും

k

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീഷ് നാളെ വൈകിട്ട് 4ന് കുന്നംകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകും. ഹാജരാകാൻ ആവശ്യപ്പെട്ടുള്ള അന്വേഷണസംഘത്തിന്റെ നോട്ടീസ് സതീഷിന് ലഭിച്ചു. മൊഴി മാറ്റാതിരിക്കാനാണ് 164 പ്രകാരം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുസമയത്ത് തൃശൂർ ബി.ജെ.പി ജില്ലാകമ്മിറ്റി ഓഫീസിൽ ധർമ്മരാജൻ നാല് ചാക്കുകളിലായി ആറുകോടി കുഴൽപ്പണം എത്തിച്ചെന്നും നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നുമായിരുന്നു വെളിപ്പെടുത്തൽ. വിഷയം ഗൗരവകരമാണെന്നും കൂടുതൽ ആളുകൾ ഇതിന് പിന്നിലുണ്ടെന്നും സർക്കാർ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്താൻ തീരുമാനിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA