SignIn
Kerala Kaumudi Online
Friday, 23 October 2026 12.17 AM IST

മധുവിന്റെ വീട്ടിൽ അതിഥികളായി നായികമാർ

n

തിരുവനന്തപുരം: ഒപ്പം നായികമാരായി അഭിനയിച്ചവരെ കണ്ടപ്പോൾ നടൻ മധുവിന് സന്തോഷം. ഓർമ്മകൾ പഴയ കാലത്തിലേക്ക്. കഥയും കഥാപാത്രത്തേയും പറ്റിപ്പറഞ്ഞ് ഏറെ നേരെ ചിരിച്ചു. കെ.ആർ.വിജയ,റീന,ഹേമ ചൗധരി,സച്ചു (സരസ്വതി),ഉഷാ കുമാരി,ഭവാനി (ലിസ), ശോഭ(ചെമ്പരത്തി), രാജശ്രീ (ഗ്രേസി), വഞ്ചിയൂർ രാധ എന്നിവരാണ് മധുവിന്റെ വീട്ടിൽ എത്തിയത്. ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്നു. ചലച്ചിത്രമേളയോടനുബന്ധിച്ച് മുതിർന്ന അഭിനേത്രിമാരെ അദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരാണ് എല്ലാവരും. ഇന്ന് വൈകിട്ട് 4.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന 'മറക്കില്ലൊരിക്കലും' എന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാനാണ് നടിമാരെ ആദരിക്കുന്നത്. ഇവരെ കൂടാതെ ടി.ആർ.ഓമന,വിധുബാല,കനകദുർഗ,ശാന്തികൃഷ്ണ,ശ്രീലത നമ്പൂതിരി,സുരേഖ,ജലജ,മേനക,അനുപമ മോഹൻ,ശാന്തകുമാരി,മല്ലിക സുകുമാരൻ,വിനോദിനി,വനിത കൃഷ്ണചന്ദ്രൻ എന്നിവരെയും ആദരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA