SignIn
Kerala Kaumudi Online
Friday, 23 October 2026 12.17 AM IST

കേന്ദ്രം കേരളത്തെ  പരിഹസിക്കുന്നു: വി.ഡി.സതീശൻ

gv

വടകര : വയനാട് പുനരധിവാസത്തിൽ കേന്ദ്ര സർക്കാർ കേരളത്തെ പരിഹസിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഒരു രൂപ പോലും കേരളത്തിന് നൽകിയിട്ടില്ല. അർഹമായ പണം തരാതെ ഹെലികോപ്ടർ കൊണ്ടു വന്നതിന് 136 കോടി വാടക ചോദിച്ച നടപടി ശരിയായ കീഴ്‌വഴക്കമല്ല. വയനാട് പുനരധിവാസം കേന്ദ്രത്തിന്റെ കൂടി ഉത്തരവാദിത്വമാണ്. പ്രത്യേക സാമ്പത്തിക സഹായമാണ് നൽകേണ്ടത്. ദുരന്തമുണ്ടായ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം പണം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ കണക്ക് നൽകിയില്ലെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ കണക്ക് നൽകാതെ തന്നെ പല സംസ്ഥാനങ്ങൾക്കും താൽക്കാലികമായി പണം നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA