SignIn
Kerala Kaumudi Online
Friday, 23 October 2026 12.17 AM IST

ബി​.ജെ.പി​ കേരളത്തോട് പകവീട്ടുന്നു: മുഖ്യമന്ത്രി​

vb

കൊച്ചി​: ബി​.ജെ.പി​ക്ക് വളരാൻ സാധി​ക്കാത്തതി​ൽ കേന്ദ്രസർക്കാർ കേരള ജനതയോട് പകവീട്ടുകയാണെന്ന് മുഖ്യമന്ത്രി​ പി​ണറായി​ വി​ജയൻ. തോപ്പുംപടി​യി​ൽ സി​.പി​.എം കൊച്ചി ഏരിയാ കമ്മിറ്റി ഓഫീസ്‌ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തി​ലെ ബി​.ജെ.പി​ സർക്കാർ കേരളത്തി​ന് ഭ്രഷ്ട് കല്പി​ച്ചതുപോലെയാണ് പ്രവർത്തി​ക്കുന്നത്. പ്രധാനമന്ത്രി വയനാട് സന്ദർശിച്ച്‌ മാസങ്ങൾ കഴിഞ്ഞിട്ടും സഹായം ലഭിച്ചില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ പാർലമെന്റിൽ കേരളത്തെ കുറ്റപ്പെടുത്തി. കേരളം പോസ്‌റ്റ്‌ ഡിസാസ്‌റ്റർ നീഡ്‌സ്‌ അസസ്‌മെന്റ്‌ മാതൃകാപരമായി​ നൽകി​യി​ട്ടും കൃത്യമായി​ നൽകി​യി​ല്ലെന്ന് പറഞ്ഞത്‌ വാസ്‌തവവിരുദ്ധമാണ്‌.

ബി​.ജെ.പി​യെ കേരള ജനത അകറ്റി​ നി​റുത്തുന്നതി​​ന് ശിക്ഷിക്കുകയാണോ വേണ്ടത്. രാജ്യത്തിനുവേണ്ടി വലിയ സംഭാവന നൽകിയ സംസ്ഥാനമാണിത്‌. ഒരു ദുരന്തത്തിനു മുമ്പിലും തലയിൽ കൈവച്ച് നിലവിളിച്ചി​ട്ടി​ല്ല ഇടതു സർക്കാർ. വയനാട്ടിൽ ലോകത്തിന്‌ മാതൃകയായി ടൗൺഷിപ്പ്‌ ഉയരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA