SignIn
Kerala Kaumudi Online
Thursday, 22 October 2026 11.27 AM IST

ഗവർണറുടെ സത്യപ്രതിജ്ഞ 2ന് തന്നെ

k

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആ​ർ​ലേ​ക്കർ ജനുവരി രണ്ടിന് രാവിലെ 10.30ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, ഹൈക്കോടതി ജഡ്ജിമാർ അടക്കം 400പേരെ പൊതുഭരണ വകുപ്പ് ചടങ്ങിലേക്ക് ക്ഷണിക്കും. ചടങ്ങിനു ശേഷം ചായസത്കാരവുമുണ്ട്. ആർലേക്കർ ഒന്നിന് തലസ്ഥാനത്ത് എത്തും. വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ച് രാജ്ഭവനിലേക്ക് ആനയിക്കും.

ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇന്ന് രാവിലെ 11.30ന് കൊച്ചി വഴി ഡൽഹിയിലേക്ക് പോവും. അദ്ദേഹവും 2ന് ബീഹാർ ഗവർണറായി ചുമതലയേൽക്കും. ഇന്നലെ രാജ്ഭവൻ ജീവനക്കാർ അദ്ദേഹത്തിന് യാത്രഅയപ്പ് നൽകി. നിലവിളക്ക് അടക്കം ഉപഹാരങ്ങളും നൽകി. വിവിധ സർവകലാശാലകളുടെ വൈസ്ചാൻസലർമാരുമായി അദ്ദേഹം ഇന്നലെ കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്രാഫംഗങ്ങളായ രാജ്മോഹൻ, അനിൽസിംഗ് എന്നിവരെ ബീഹാറിലേക്ക് മാറ്റി. സത്യപ്രതിജ്ഞാ ചടങ്ങിനായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ ഒന്നിന് വൈകിട്ട് രാജ്ഭവനിലെത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA