
നാദാപുരം: ഭർതൃമതിയായ യുവതിക്ക് നേരെ പീഡനശ്രമം നടത്തിയ വ്യാപാരി അറസ്റ്റിൽ. കുനിങ്ങാട് സ്വദേശി മുനീർ ( 52 ) നെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള തണ്ണീർപന്തൽ ടൗണിലെ കടയിൽ വച്ചാണ് മുനീർ യുവതിക്ക് നേരെ പീഡനശ്രമം നടത്തിയത്. തുടർന്ന് യുവതി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും കടയിലെത്തി മുനീറുമായി വാക്കേറ്റമുണ്ടായി. സംഭവമറിഞ്ഞെത്തിയ നാദാപുരം പൊലീസ് ഇൻസ്പെക്ടറും സംഘവും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. നാദാപുരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |