SignIn
Kerala Kaumudi Online
Thursday, 23 July 2026 6.57 AM IST

നീതിക്കായി കാത്തിരിക്കണം, കോടതികളിൽ കെട്ടിക്കിടക്കുന്നത് 19.92 ലക്ഷം കേസുകൾ

READ ENGLISH VERSION

k

കോട്ടയം: ഹൈക്കോടതി ഉൾപ്പെടെ സംസ്ഥാനത്തെ കോടതികളിൽ കെട്ടിക്കിടക്കുന്നത് 19.92 ലക്ഷം കേസുകൾ. ഹൈക്കോടതിയിൽ 2.52 ലക്ഷവും ജില്ലാ, മജിസ്‌ട്രേട്ട്, മുൻസിഫ് കോടതികളിൽ 17.39 ലക്ഷവും കേസുകളാണുള്ളത്.

കേസുകൾ തീർപ്പാക്കാൻ ശ്രമം ഊർജിതമാക്കുമ്പോഴും ദിനംപ്രതി ഫയൽ ചെയ്യുന്നവയുടെ എണ്ണം വർദ്ധിക്കുന്നതാണ് വെല്ലുവിളി. പത്തുവർഷത്തിലധികം പഴക്കമുള്ള 67,756 കേസുകളുണ്ട്. ഇതിൽ 36,693 എണ്ണം ഹൈക്കോടതിയിലും 31,063 കേസുകൾ കീഴ്‌ക്കോടതികളിലുമാണ്.

ഹൈക്കോടതിയിൽ രണ്ടുലക്ഷം സിവിൽ കേസുകളും 52,159 ക്രിമിനൽ കേസുകളും വിധിപറഞ്ഞിട്ടില്ല. കീഴ്ക്കോടതികളിൽ ഇത് യഥാക്രമം 5.22 ലക്ഷം, 12.17 ലക്ഷം എന്നിങ്ങനെയാണ്. മുതിർന്ന പൗരന്മാരുടെ 1.32 ലക്ഷവും സ്ത്രീകളുടെ 1.94 ലക്ഷം കേസുകളും ഇതിൽ ഉൾപ്പെടും.

കൂടുതൽ തിരുവനന്തപുരത്ത്

തീർപ്പാക്കാനുള്ള കേസുകളുടെ എണ്ണത്തിൽ മുന്നിൽ തിരുവനന്തപുരവും പിന്നിൽ വയനാടുമാണ്. 3.75 ലക്ഷം കേസുകളാണ് തിരുവനന്തപുരത്തുള്ളത്. 87,751 സിവിലും 2,87,295 ക്രിമിനൽ കേസുകളും. വയനാട് 25,949 കേസുകളാണ് തീർപ്പാക്കാനുള്ളത്. 6,114 സിവിലും 19,835 ക്രിമിനൽ കേസുകളും.

ജില്ല, സിവിൽ, ക്രിമിനൽ, ആകെ ക്രമത്തിൽ

കൊല്ലം: 45,109- 1,31,429- 1,76,538

 പത്തനംതിട്ട: 20,685- 56,422- 77,107

 ആലപ്പുഴ: 37,250- 50,944- 88,194

കോട്ടയം: 30,183- 35,351- 65,534

ഇടുക്കി: 11,796- 43,143- 54,939

 എറണാകുളം: 59,468- 2,38,675- 2,98,143

തൃശൂർ: 83,579- 1,11,551- 1,95,130

 പാലക്കാട്: 39,090- 56,382- 95,472

 മലപ്പുറം: 28,040- 67,849- 95,889

കോഴിക്കോട്: 34,060- 57,573- 91,633

കണ്ണൂർ: 31,893- 42,394- 74,287

 കാസർകോട്: 7,666- 18,404- 26,070

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA