SignIn
Kerala Kaumudi Online
Friday, 23 October 2026 12.18 AM IST

സജി ചെറിയാൻ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു: കെ.സി

k

ആലപ്പുഴ: ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് മന്ത്രി സജി ചെറിയാന്റെ പരാമർശമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. സാംസ്‌കാരിക മന്ത്രിയുടെ ഭാഗത്ത് നിന്ന് വരാൻ പാടില്ലാത്ത പരാമർശമാണിത്. ലഹരിക്കെതിരെ എല്ലാരും യോജിച്ചു നിന്നു പോരാടണം. സമൂഹത്തിലെ ഏറ്റവും വലിയ വിപത്തായി ലഹരി ഉപയോഗം വളരുകയാണ്. ലഹരി മാഫിയ കേരളത്തിൽ തഴച്ചു വളരുന്നു. അതിനെതിരെ നടപടിയെടുക്കേണ്ട സർക്കാരിലെ മന്ത്രി തന്നെ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചത് ദൗർഭാഗ്യകരമാണ്. വാർത്ത നൽകിയതിന്റെ പേരിൽ യു.പ്രതിഭ എം.എൽ.എ മാദ്ധ്യമ പ്രവർത്തകന്റെ
മതം പറഞ്ഞ് ആക്ഷേപിച്ച നടപടി ശരിയല്ല. അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ വാർത്തയെ വിമർശിക്കാമെന്നും വേണുഗോപാൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA