SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 PM IST

ജനശ്രദ്ധ തിരിക്കാൻ മുഖ്യമന്ത്രിയുടെ പുതിയ തന്ത്രം: ഷിബു ബേബിജോൺ

shibu

തിരുവനന്തപുരം: ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് വീണ്ടും അധികാരത്തിൽ വരാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അമ്പലങ്ങളിലെ ഷർട്ട് വിവാദം ഉയർത്തിപ്പിടിച്ച് വിലക്കയറ്റം,ദാരിദ്ര്യം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പുതിയ തന്ത്രം. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ വിധിയെഴുതാൻ കേരള ജനത തയ്യാറായി കഴിഞ്ഞെന്നും പറഞ്ഞു.

ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. ജയകുമാർ, പി.ജി. പ്രസന്നകുമാർ,​ വി.ശ്രീകുമാരൻ നായർ , കെ.എസ്.സനൽകുമാർ, കെ.ചന്ദ്രബാബു, കോരാണി ഷിബു തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA